| Monday, 29th August 2016, 2:22 pm

ഒരു എലി കാരണം എയര്‍ഫ്രാന്‍സ് വിമാനം വൈകിയത് 48 മണിക്കൂര്‍ : എലിയെ പുറത്താക്കിയപ്പോഴേക്കും ജീവനക്കാരുടെ ജോലി സമയവും കഴിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

 എലിയെ കണ്ടയുടനെ അതിനെ എങ്ങനെയെങ്കിലും പുറത്താക്കാനായി ജീവനക്കാരുടെ ശ്രമം. പിടിതരാതെ എലി മുന്നേറിയതോടെ യാത്രക്കാരും അങ്കലാപ്പിലായി

എയര്‍ഫ്രാന്‍സ് വിമാനത്തില്‍ കയറിക്കൂടിയ എലിയെ തുരത്താന്‍ എടുത്തത് 2 ദിവസം; സര്‍വീസ് പുനരാരംഭിച്ചത് 48 മണിക്കൂറിന് ശേഷം

പാരീസ്: ഒരു എലി കാരണം വിമാനം വൈകിയത് 48 മണിക്കൂര്‍. എയര്‍ ഫ്രാന്‍സിന്റെ വിമാനമാണ് ഒരു എലി കാരണം രണ്ട് ദിവസം കഴിഞ്ഞ് സര്‍വീസ് പുനരാരംഭിച്ചത്.

ബമാകോയില്‍ നിന്ന് പാരീസിലേക്കു പോകാന്‍ തയ്യാറെടുക്കുന്ന എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് യാത്ര അടിയന്തരമായി നിര്‍ത്തലാക്കുകയായിരുന്നു.

വിമാനത്തിലെ സങ്കീര്‍ണമായ കേബിളുകള്‍ കരണ്ടു തിന്ന് പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുള്ളതു കൊണ്ട് എലിയെ കണ്ടെത്തിയാല്‍ അതിനെ പുറത്താക്കുക എന്നതാണ് ആദ്യ കാര്യം.

എലിയെ കണ്ടയുടനെ അതിനെ എങ്ങനെയെങ്കിലും പുറത്താക്കാനായി ജീവനക്കാരുടെ ശ്രമം. പിടിതരാതെ എലി മുന്നേറിയതോടെ യാത്രക്കാരും അങ്കലാപ്പിലായി.

ഏറെ മണിക്കൂറുകള്‍ പണിപ്പെട്ട ശേഷമാണ് എലിയെ പുറത്താക്കാന്‍ സാധിച്ചത്. അപ്പോഴേക്കും വിമാനത്തിലെ ജീവനക്കാരുടെ പരമാവധി ജോലി സമയം കഴിഞ്ഞിരുന്നു.

അതോടെ ജീവനക്കാര്‍ക്ക് തളര്‍ച്ച ഉണ്ടാകാതരിക്കാന്‍ വിശ്രമം നല്‍കേണ്ടത് അനിവാര്യമായി. പിന്നീട് 48 മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് സര്‍വീസ് പുനരാരംഭിക്കാന്‍ കഴിഞ്ഞതെന്ന് എയര്‍ ഫ്രാന്‍സ് വക്താവ് ക്രിസ്‌റ്റോഫീ പൗമീര്‍ പറഞ്ഞു.

ഫ്രഞ്ച് തലസ്ഥാനമായ മഖ്ദിസിലേക്കുള്ള വിമാനത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദമുണ്ടെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നതാണ് കമ്പനിയെ സംബന്ധിച്ച് ഏറ്റവും പ്രധാന്യമെന്നും എയര്‍ ഫ്രാന്‍സ് വക്താവ് ക്രിസ്‌റ്റോഫീ പൗമീര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more