കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദങ്ങള് തുടരുന്നതിനിടെ ‘തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതി ക്ഷേത്രവും ഒരേ മതില് പങ്കിടുന്നത് അറിയാമോ’ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ഓസ്‌കാര് ജേതാവ് റസൂല് പൂക്കുട്ടി. മൈ കേരള സ്റ്റോറിയെന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. നിരവധി പേരാണ് അദ്ദേഹത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട ഭാരതി സെല്വം, ടി.എം. കൃഷ്ണ, അനുപം ഗുപ്ത,നന്ദകുമാര് സദാശിവം തുടങ്ങിയവരുടെ ട്വീറ്റുകള് റസൂല് പൂക്കുട്ടി ഷെയര് ചെയ്തിരുന്നു.
കേരള സ്‌റ്റോറി ഉയര്ത്തിയ വിവാദങ്ങള്ക്ക് പിന്നാലെ നിരവധി പ്രമുഖര് ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം 2022 ജനുവരിയില് കായംകുളത്തെ ചേരാവളളി മസ്ജിദില് വെച്ച് നടന്ന ഹിന്ദു കല്യാണത്തിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ട് സംഗീത സംവിധായകന് എ.ആര് റഹ്‌മാനും എത്തിയിരുന്നു. ‘ ഇതാ മറ്റൊരു കേരള സ്റ്റോറി’ എന്ന ക്യാപ്ഷനില് കോമ്രൈഡ് ഫ്രം കേരള എന്ന ട്വിറ്റര് പേജില് പങ്കുവെച്ച ചേരാവള്ളൂര് കല്യാണവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാര്ത്തയുടെ റിപ്പോര്ട്ടാണ് എ.ആര്.റഹ്‌മാന് തന്റെ ഒഫിഷ്യല് ട്വിറ്റര് പേജിലൂടെ ഷെയര് ചെയ്തത്.
സുദീപ്‌സെന് സംവിധാനം ചെയ്ത ചിത്രമാണ് ‘ദ കേരള സ്റ്റോറി’. ഐ.എസ്.റിക്രൂട്ട്‌മെന്റിനായി ഇസ്‌ലാമിലേക്ക് പരിവര്ത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാല് സ്ത്രീകളെ പിന്തുടര്ന്നാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമയുടെ ട്രെയ്‌ലര് പുറത്തിറങ്ങിയതിന് പിന്നാലെ കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകര്ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണിതെന്ന് പറഞ്ഞ് നിരവധി പ്രമുഖര് ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.
അതേസമയം കേരള സ്റ്റോറിയുടെ പ്രദര്ശനം തുടരുകയാണ്. കേരള സ്റ്റോറിയുടെ പ്രദര്ശനം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ദ കേരള സ്‌റ്റോറി പ്രദര്ശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിച്ച് കൊള്ളുമെന്നും ഹൈക്കോടതി പറഞ്ഞു. ഇതൊരു ചരിത്ര സിനിമ അല്ലല്ലോയെന്നും കോടതി ചോദിച്ചു.
content highlights: Rasul pookutti’s tweet related to Kerala Story movie