സൗത്ത് ആഫ്രിക്ക ടി-20 ക്രിക്കറ്റ് ലീഗില്‍ എം. ഐ കേപ് ടൗണ്‍ ജോബര്‍ഗ് സൂപ്പര്‍ കിങ്‌സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. വാന്‍ഡെറേസ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൂപ്പര്‍ കിങ്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
സൗത്ത് ആഫ്രിക്ക ടി-20 ക്രിക്കറ്റ് ലീഗില്‍ എം. ഐ കേപ് ടൗണ്‍ ജോബര്‍ഗ് സൂപ്പര്‍ കിങ്‌സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. വാന്‍ഡെറേസ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൂപ്പര്‍ കിങ്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
എന്നാല്‍ സൂപ്പര്‍ കിങ്‌സിന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു കേപ് ടൗണിന്റെ ബാറ്റിങ്. 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 243 എന്ന വലിയ വിജയലക്ഷ്യമാണ് സൂപ്പര്‍ കിങ്സ് നേടിയത്.
സൂപ്പര്‍ കിങ്‌സിനായി ഓപ്പണര്‍മാര്‍ തുടക്കം മുതലേ തകര്‍ത്തടിച്ചപ്പോള്‍ വലിയ കൂറ്റന്‍ സ്‌കോറിലേക്ക് സൂപ്പര്‍ കിങ്‌സ് നീങ്ങുകയായിരുന്നു. 15.3 ഓവറില്‍ 200 റണ്‍സിന്റെ പടുകൂറ്റന്‍ കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ റയാന്‍ റിക്കല്‍ട്ടണും വാണ്ടര്‍ ഡുസ്സനും നേടിയത്.
Rassie van der Dussen’s century and Ryan Rickelton’s 98-run knock have propelled a massive score against Joburg Super Kings.
Can the hosts successfully chase this down? pic.twitter.com/j2KhjAHGSi
— CricTracker (@Cricketracker) January 13, 2024
സൂപ്പര്‍ കിങ്‌സിനായി റാസി വാന്‍ ഡെര്‍ ഡെസന്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 50 പന്തില്‍ 104 റണ്‍സ് നേടിയായിരുന്നു വാന്‍ ഡെര്‍ ഡസന്റെ തകര്‍പ്പന്‍ ബാറ്റിങ്. ഒമ്പത് ഫോറുകളുടെയും ആറ് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഇമ്രാന്‍ താഹിറിന്റെ പന്തില്‍ ഡോണോവന്‍ ഫെരേരക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
Rassie Van Der Dussen steals the show in #SA20 at Johannesburg!👏
He smashes a 46-ball century for MI Cape Town against Joburg Super Kings. 🏏💥
📸: Jio Cinema pic.twitter.com/Z3ekaXKoBR
— CricTracker (@Cricketracker) January 13, 2024
2024 സൗത്ത് ആഫ്രിക്കന്‍ ടി-20 ലീഗിലെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കി. സൗത്ത് ആഫ്രിക്ക ടി-20 ലീഗില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് വാന്‍ ഡെര്‍ ഡുസന്‍ സ്വന്തമാക്കിയത്.
First T20 century for Rassie Van Der Dussen.pic.twitter.com/fTS9nXvenQ
— Yash Jain (@yashjain4163) January 13, 2024
Rassie Van Der Dussen smashed stunning century against Joburg Super Kings in #SA20 2024.#SA2024 #RassieVanDerDussen #Cricket #T20 #CricketTwitter pic.twitter.com/iu0gULZ4yU
— sdn (@sdn7_) January 13, 2024
അതേസമയം റയാന്‍ റിക്കല്‍ടണ്‍ 49 വന്തില്‍ 98 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. രണ്ട് റണ്‍സ് അകലെയാണ് താരത്തിന് സെഞ്ച്വറി നേട്ടം നഷ്ടമായത്. ആറ് ഫോറുകളുടെയും എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു റയാന്റെ ബാറ്റിങ്.
Content Highlight: Rassie van der Dussen score century against Joburg super kings.