| Wednesday, 1st November 2023, 8:56 am

ആടുജീവിതത്തിന്റെ മിക്സ് കേട്ടിട്ട് എനിക്കും റഹ്മാനും തൃപ്തിയായില്ല, അത് റീവർക് ചെയ്യുകയാണ് : റസൂൽ പൂക്കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലേക്ക് ഓസ്കാർ എത്തിച്ച താരങ്ങങ്ങളാണ് എ.ആർ. റഹ്മാനും റസൂൽ പൂക്കുട്ടിയും. അവരവരുടെ മേഖലയിൽ എന്നും നിറഞ്ഞു നിന്നിട്ടുള്ള ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രം ബ്ലെസി ഒരുക്കുന്ന ‘ആടുജീവിതം’ ആണ്.

എന്നാൽ ആടുജീവിതത്തിനായി ഡിസൈൻ ചെയ്ത സൗണ്ട് വീണ്ടും റീവർക് ചെയ്യാൻ പോവുകയാണെന്നാണ് റസൂൽ പൂക്കുട്ടി പറയുന്നത്. ഒരിക്കലും പ്രശസ്തിയോ അവാർഡുകളോ പ്രതീക്ഷിച്ചല്ല താനും റഹ്മാനും വർക്ക്‌ ചെയ്യാറെന്നും മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ റസൂൽ പൂക്കുട്ടി പറഞ്ഞു.

‘ഞങ്ങൾ ഒരിക്കലും പ്രശസ്തിക്കും അവാർഡിനും വേണ്ടി വർക്ക്‌ ചെയ്തിട്ടില്ല. ഏറ്റവും മികച്ചത് കണ്ട് പിടിക്കാനാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്. ആ ഒരു നിമിഷത്തിൽ സിനിമയ്ക്ക് ഏറ്റവും ആവശ്യമായത് കണ്ടെത്താനാണ് ഞങ്ങൾ വർക്ക്‌ ചെയുന്നത്. ആടുജീവിതത്തിന് വേണ്ടി ഞങ്ങൾ ഒരു മിക്സ്‌ ചെയ്തിരുന്നു.

പക്ഷെ പിന്നീട് അത് കേട്ടപ്പോൾ എനിക്കും റഹ്മാനും തൃപ്തി തോന്നിയില്ല. ഞങ്ങൾ ചെയ്തത് ഒന്നും ഞങ്ങൾക്ക് ഇഷ്ടമായില്ല. അതുകൊണ്ട് തന്നെ ആടുജീവിതത്തിന് വേണ്ടി ഞങ്ങൾ വീണ്ടും വർക്ക്‌ ചെയ്യാൻ പോവുകയാണ്. ആ സിനിമയ്ക്ക് വേണ്ടി വീണ്ടും പുതിയൊരു മിക്സ്‌ ഡിസൈൻ ചെയ്യണം. അതാണ് ഞങ്ങൾ.

ഞാൻ ഒരു മൂന്ന് മാസം മുൻപേ റഹ്മനോട്, ഞാൻ എന്നാൽ മിക്സിലേക്ക് കടക്കട്ടെ എന്ന് ചോദിച്ചപ്പോൾ റഹ്മാൻ പറഞ്ഞു, നോ, എനിക്ക് ആ ഇന്റർവെൽ സ്വീക്വൻസ് ഇഷ്ട്ടമായിട്ടില്ല കുറച്ചു മാറ്റങ്ങൾ വരുത്താനുണ്ട്, അത് കഴിഞ്ഞിട്ട് ഞാൻ പറയാമെന്ന്. മൂന്നാഴ്ച്ച മുൻപ് വീണ്ടും വിളിച്ചു. ഞാൻ എന്റെ പുതിയ സിനിമയുടെ റിലീസിന്റെ തിരക്കിലാണെന്ന് പറഞ്ഞപ്പോൾ റഹ്മാൻ മിക്സ്‌ ചെയ്തിലല്ലോ എന്ന് ചോദിച്ചു.

റഹ്മാന്റെ കൂടെ ഒരിക്കലും വർക്ക് ചെയ്യുകയാണ് എന്നെനിക്ക് തോന്നാറില്ല. ഞങ്ങൾ ഒരുമിച്ചിരിക്കുന്നു. സംസാരിക്കുന്നു. ഞങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്നു,’ റസൂൽ പൂക്കുട്ടി പറയുന്നു.

അതേസമയം റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ‘ഒറ്റ’യെന്ന ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ആസിഫ് അലി, സത്യ രാജ്, അർജുൻ അശോകൻ, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

Content Highlight : Rasool Pookutty Talk About Addu Jeevitham And Experience With A.R. Rahman

We use cookies to give you the best possible experience. Learn more