കൊച്ചി: ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ നടന്‍ മോഹന്‍ലാല്‍ നായകനാവുന്നു.
വെബ്ബ് സിനിമയായി റിലീസ് ചെയ്യുന്ന ഈ സിനിമക്കായി 45 ദിവസങ്ങളാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്.
ആദ്യമായാണ് ഒരു വെബ്ബ് സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദ സൗണ്ട് സ്റ്റോറിയിലൂടെ നായകനായും അരങ്ങേറാനുള്ള ഒരുക്കത്തിലാണ് റസൂല്‍ പൂക്കുട്ടി. തൃശ്ശൂര്‍ പൂരത്തിന്റെ പശ്ചാത്തലമായാണ് ചിത്രം ഒരുങ്ങു്ന്നത്.
നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന് വിശേഷിപ്പിക്കുന്ന മരയ്ക്കാര്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ മുപ്പതാം വിവാഹവാര്‍ഷിക ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.
Also Read കേരളത്തിലേതുപോലെ മണ്ടന്‍മാരായ വോട്ടര്‍മാര്‍ ലോകത്ത് മറ്റൊരിടത്തും കാണില്ല: ശ്രീനിവാസന്‍
ആശിര്‍വാദ് സിനിമാസും കോണ്‍ഫിഡന്റ് ഗ്രൂപ്പും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം നംവബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും. മലയാളത്തിലെ തന്നെ എറ്റവും വലിയ ചിത്രമായിരിക്കും കുഞ്ഞാലി മരയ്ക്കാര്‍. നൂറ് കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
ചരിത്രവും ഇമാജിനേഷനും കൂടികലര്‍ന്നതായിരിക്കും ചിത്രമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. നേരത്തെ കാലാപാനി എന്ന ചരിത്ര ചിത്രം മോഹന്‍ലാല്‍ പ്രിയദര്‍ശന്റെതായി വന്നിരുന്നു.