ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന് തകര്‍പ്പന്‍ ജയം. ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റെഡ് ഡെവിള്‍സ് പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി റാസ്മസ് ഹോജ്‌ലണ്ട് ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഹോജ്‌ലണ്ട് തന്റെ ഗോളടി മേളം തുടര്‍ന്നു.
ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ തേടിയെത്തിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ യുവതാരമെന്ന നേട്ടമാണ് റാസ്മസ് സ്വന്തമാക്കിയത്. തന്റെ 21ാം വയസിലാണ് ഹോജ്‌ലണ്ട് ഈ നേട്ടം സ്വന്തമാക്കിയത്.
ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് മുന്‍ ഫ്രഞ്ച് താരം നിക്കോളാസ് അനല്‍ക്കെ ആയിരുന്നു. 1998ല്‍ ആഴ്‌സണലിന് വേണ്ടിയായിരുന്നു അനല്‍ക്ക ഈ നേട്ടം സ്വന്തമാക്കിയത്. 19ാം വയസിലായിരുന്നു മുന്‍ ഫ്രഞ്ച് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ആസ്റ്റണ്‍ വില്ലയുടെ തട്ടകമായ വില്ല പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്.
മത്സരത്തിന്റെ 17ാം മിനിട്ടില്‍ റാസ്മസ് ഹോജ്‌ലണ്ടിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ആദ്യം ലീഡ് നേടിയത്. രണ്ടാം പകുതിയില്‍ 67ാം ഡഗ്ലസ് ലൂയിസിലൂടെ ആസ്റ്റണ്‍ വില്ല മറുപടി കോള്‍ നേടി. ഒടുവില്‍ 86ാം മിനിട്ടില്‍ സ്‌കോട്ട് മക്ടോമിനായ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആയ വിജയഗോള്‍ നേടി.
ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 24 മത്സരങ്ങളില്‍ നിന്നും 13 വിജയവും രണ്ടു സമനിലയും ഒമ്പത് തോല്‍വിയും അടക്കം 41 പോയിന്റ് ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫെബ്രുവരി 18 ല്യൂട്ടോണ്‍ ടൗണിനെതിരെയാണ് റെഡ് ഡെവിള്‍സിന്റെ അടുത്ത മത്സരം.
Content Highlight: Rasmus Hojlund create a new record.