അഡ്വ. ഹരീഷ് വാസുദേവനെ പാകിസ്താനിലേക്കയക്കണമെന്ന് മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പാലക്കാട് പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.
മതന്യൂനപക്ഷങ്ങളുടെ വോട്ട് എല്‍.ഡി.എഫിനോ യു.ഡി.എഫിനോ എന്ന മത്സരമാണ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന അഭിഭാഷകരെ പാകിസ്താനിലേക്ക് വിടണം ഹരീഷ് വാസുദേവനെയൊക്കെ അങ്ങനെ വിടേണ്ടതാണ് എന്നായിരുന്നു ടി.പി സെന്‍കുമാര്‍ പ്രസംഗിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹരീഷ് വാസുദേവന്‍ ശക്തമായി രംഗത്തു വന്നിരുന്നു.
പൗരത്വ നിയമത്തില്‍ ഇന്ത്യയിലെ പൗരന്‍മാര്‍ പേടിക്കേണ്ടതില്ലെന്നും നിയമത്തില്‍ തുറന്ന ചര്‍ക്ക് തയ്യാറാണെന്നും പറഞ്ഞ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിവാദ പ്രസ്താവനയുമായി ടി. പി സെന്‍കുമാര്‍ രംഗത്തെത്തിയത്.