ന്യൂദല്‍ഹി: രാഷ്ട്രപതി ഭവനിലെ ആറു ജീവനക്കാര്‍ വ്യാജ ഡിഗ്രിയിലാണ് ജോലി ചെയ്യുന്നതെന്ന് കണ്ടെത്തല്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റ് നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ച വെളിവായത്.
രാഷ്ട്രപതിയുടെ സെക്രട്ടറി നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ദല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തോട്ടക്കാരായി ജോലിയില്‍ പ്രവേശിച്ച ആറുപേര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
അമിത് കുമാര്‍, ദീപക് കുഷ്‌വാഹ, ദിലീപ് കുമാര്‍ മീന, പുഷ്‌പേന്ദ്ര കുമാര്‍ മീന, ജിതേന്ദ്ര മീന, സുരേന്ദ്ര കുമാര്‍ മീന തുടങ്ങിയ രാജസ്ഥാന്‍ സ്വദേശികള്‍ക്കെതിരെയാണ് പരാതി. വഞ്ചനാക്കുറ്റവും ആള്‍മാറാട്ടക്കുറ്റവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് രാഷ്ട്രപതി ഭവനിലെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഗ്രേഡ് 3 തസ്തികയിലേക്കായിരുന്നു നിയമനം.
Also Read: അഴിമതി: 2017ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ 26,000ത്തിലധികം പരാതികള്‍
“ഓണ്‍ലൈനായായിരുന്നു അപേക്ഷ ക്ഷണിച്ചത്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവരെ പുറത്താക്കിയിട്ടുണ്ട്.” രാഷ്ട്രപതി ഭവന്‍ സെക്രട്ടറിയായ റുബിന ചൗഹാന്‍ പറഞ്ഞു.
Watch This Video: