ന്യൂദല്‍ഹി: അമ്മയാവുക എന്നതാണ് സ്ത്രീകളുടെ ഉത്തരവാദിത്വമെന്ന് ആര്‍എസ്എസ് വനിതാ വിഭാഗമായ രാഷ്ട്രീയ സേവിക സമിതി. ദല്‍ഹിയില്‍ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച 15 ദിവസത്തെ ക്യാമ്പിനിടയിലാണ് പെണ്‍കുട്ടികളോട് അവരുടെ “ഉത്തരവാദിത്വത്തെ”ക്കുറിച്ച് നേതൃത്വം പറഞ്ഞ് കൊടുത്തത്.
Also read ‘പണ്ഡിറ്റ് മാസല്ല മരണമാസാണ്’; സമൂഹം അയിത്തം കല്‍പ്പിച്ച ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ കുരുന്നുകള്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി ‘സൂപ്പര്‍’ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, വീഡിയോ
“ആണിന്റെ ജോലി പണം ഉണ്ടാക്കലാണ്. ആണത്തമാണ് പുരുഷന്റെ യോഗ്യത, സ്ത്രീയുടെ യോഗ്യത മാതൃത്വവും. അത് അവള് ഒരിക്കലും മറക്കരുത്.” എന്നായിരുന്നു രാഷ്ട്രീയ സേവികാ സമിതി കാര്യവാഹികയായ ചന്ദ്രലേഖയുടെ വാക്കുകള്‍. പതിനഞ്ച് വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പിലാണ് ആണത്തത്തെയും പെണ്ണിന്റെ കടമയെയും കുറിച്ചുള്ള നേതൃത്വത്തിന്റെ വാക്കുകള്‍.
ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ആയുധ പരിശീലന കളരിയില്‍ സംസാരിച്ച ശേഷം ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് ചന്ദ്രലേഖ പെണ്‍കുട്ടികളുടെ പ്രഥമ കര്‍ത്തവ്യത്തെ കുറിച്ച് പറഞ്ഞത്.
“ഒരു സ്ത്രീയുടെ പരമമായ ലക്ഷ്യമെന്നത് ഒരു നല്ല അമ്മയായി തീരുകയെന്നതാണ്. ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണം അമ്മ വളര്‍ത്തുന്നത് പോലെയായിരിക്കും. അമ്മയാണ് അന്തിമമായ സൃഷ്ടാവ്. ഒരാളെ വിശുദ്ധനും വിനാശകാരിയുമാക്കി വളര്‍ത്താനും അമ്മക്ക് സാധിക്കും” ചന്ദ്രലേഖ പറഞ്ഞു.
Dont miss കൊച്ചി മെട്രോയുടെ പിതൃത്വത്തില്‍ എല്‍.ഡി.എഫിനെ ട്രോളി സി.പി.ഐ എം.എല്‍.എ സി.കെ.ആശ; വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് വിശദീകരണ കുറിപ്പ്
മാതൃത്വത്തിന്റെയും കുടുംബ സംവിധാനത്തിന്റെയും ഗുണഗണങ്ങളെ കുറിച്ചാണ് ക്യാമ്പില്‍ കൂടുതലായി പഠിപ്പിക്കുന്നതെന്നും സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനെ പ്രോത്സാഹിപ്പിക്കാത്ത, വീട്ടമ്മയായി കുടുംബ കാര്യങ്ങള്‍ നോക്കുക എന്നതാണ് പ്രഥമ കര്‍ത്തവ്യം എന്നത് ക്യാമ്പിലൂടെ മനസിലാക്കി കൊടുക്കുകയാണെന്നും നേതാക്കള്‍ പറയുന്നു.