| Thursday, 23rd March 2023, 9:10 am

എന്റെ കരിയറില്‍ വീട്ടുകാര്‍ക്ക് വലിയ താല്‍പര്യമില്ല, അവര്‍ക്ക് അഭിമാനമുണ്ടാകാന്‍ ഇനിയും എന്തെങ്കിലും ചെയ്യണം: രശ്മിക മന്ദാന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ കരിയറില്‍ വീട്ടുകാര്‍ക്ക് വലിയ താല്‍പര്യമില്ലായിരുന്നുവെന്ന് നടി രശ്മിക മന്ദാന. സിനിമാ ഇന്‍ഡസ്ട്രിയുമായി ഒരു ബന്ധവുമില്ലാത്തവരാണ് വീട്ടുകാരെന്നും അവര്‍ക്ക് അഭിമാനിക്കാനുതകുന്ന എന്തെങ്കിലും ഇനിയും താന്‍ ചെയ്യേണ്ടതുണ്ടെന്നും രശ്മിക പറഞ്ഞു. ഹാര്‍പേഴ്‌സ് ബസാറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രശ്മികയുടെ പരാമര്‍ശങ്ങള്‍.

‘എന്റെ വീട്ടുകാര്‍ക്ക് ഞാന്‍ സിനിമില്‍ അഭിനയിക്കുന്നത് വലിയ താല്‍പര്യമില്ലായിരുന്നു. എന്റെ കുടുംബത്തിന് സിനിമ ഇന്‍ഡസ്ട്രിയുമായി ഒരു ബന്ധവുമില്ലാത്തത് മാത്രമല്ല അതിന് കാരണം, മകള്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ തിരിച്ചറിയുന്നില്ലായിരുന്നു. ഞാന്‍ ഒരു അവാര്‍ഡ് നേടുമ്പോള്‍ അവര്‍ക്ക് അഭിമാനമുണ്ടാകും. അവര്‍ക്ക് ശരിക്കും അഭിമാനം തോന്നണമെങ്കില്‍ ഞാന്‍ ഇനിയും കൂടുതല്‍ ചെയ്യണമായിരിക്കും.

ഒരു വിഷമവും നല്‍കാതെയാണ് എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത്. ഒരു കുട്ടിക്ക് വേണ്ടതെല്ലാം അവരെനിക്ക് നല്‍കി. അതില്‍ ഒരുപാട് സന്തോഷമുണ്ട്. അതിനൊക്കെ അവരെ തിരികെ ഞാന്‍ പരിപാലിക്കേണ്ട സമയമാണ് ഇപ്പോള്‍,’ രശ്മിക പറഞ്ഞു.

ചെറുപ്പത്തില്‍ തന്റെ കുടുംബം സാമ്പത്തികമായി അനുഭവിച്ച ബുദ്ധിമുട്ടുകളെ പറ്റിയും രശ്മിക തുറന്ന് സംസാരിച്ചിരുന്നു. രണ്ട് മാസം കൂടുമ്പോള്‍ തങ്ങള്‍ വീട് മാറുമായിരുന്നുവെന്നും ഈ പ്രതിസന്ധി തന്നെ അലട്ടിയിരുന്നുവെന്നും രശ്മിക പറഞ്ഞിരുന്നു.

ശന്തനു ഭാഗ്ജി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം മിഷന്‍ മഞ്ജുവാണ് ഏറ്റവും ഒടുവില്‍ വന്ന രശ്മികയുടെ റിലീസ്. സിദ്ധാര്‍ത്ഥ് നായകനായ ചിത്രം ജനുവരി 20നാണ് റിലീസ് ചെയ്തത്. ഭൂമിക ചൗള, ഷാരിബ് ഹഷ്മി, പരമീത് സേതി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന പുഷ്പ 2 ആണ് രശ്മികയുടെ പുതിയ പ്രൊജക്ടുകളിലൊന്ന്. അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുകുമാറാണ് സംവിധാനം.

Content Highlight: rashmika says that her family is not proud of her career

We use cookies to give you the best possible experience. Learn more