വിക്കി കൗശല്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഛാവ. മറാത്ത രാജാവായ ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യേശുഭായി ഭോന്‍സാലെയായാണ് രശ്മിക മന്ദാന എത്തുന്നത്. എ. ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും.
ഛാവയെ കുറിച്ച് സംസാരിക്കുകയാണ് രശ്മിക മന്ദാന. ഛാവയില്‍ മറാത്ത രാജ്ഞി യേശുഭായ് ഭോന്‍സാലെയെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് രശ്മിക മന്ദാന പറയുന്നു.
ഇനി തനിക്ക് വിരമിച്ചാലും സന്തോഷമാണെന്നും രശ്മിക പറഞ്ഞു. ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതി ആണെന്നും സൗത്തില്‍ നിന്ന് വന്ന ഒരു പെണ്‍കുട്ടിക്ക് ജീവിതകാലത്ത് ലഭിച്ച വലിയ പദവിയാണ് മഹാറാണി യേശുഭായിയായി അഭിനയിക്കാന്‍ കഴിഞ്ഞതെന്നും നടി കൂട്ടിച്ചേര്‍ത്തു. ഛാവയുടെ ട്രെയ്ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു രശ്മിക മന്ദാന.
‘ഇതൊരു ബഹുമതിയാണ്. ദക്ഷിണേന്ത്യയില്‍ വന്ന സാധാരണ പെണ്‍കുട്ടിയില്‍ നിന്ന് എനിക്ക് ഈ ജീവിതകാലത്ത് ചോദിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ പദവിയും പ്രത്യേകതയുമാണ് മഹാറാണി യേശുഭായിയായി അഭിനയിക്കാന്‍ കഴിഞ്ഞത്.
ഞാന്‍ ലക്ഷ്മണ്‍ (സംവിധായകന്‍ ലക്ഷ്മണ്‍ ഉടേക്കര്‍) സാറിനോട് പറയുകയായിരുന്നു, ഇതിനുശേഷം വിരമിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്ന്. ഞാന്‍ പൊതുവെ കരയുന്ന ആളല്ല, പക്ഷേ ഈ ട്രെയ്ലര്‍ കാണുമ്പോള്‍ എനിക്ക് ശ്വാസം എടുക്കാന്‍ പോലും പ്രയാസം തോന്നുന്നു. വിക്കി ദൈവത്തെപോലെയാണെന്ന് എനിക്ക് തോന്നുന്നു.
ലക്ഷ്മണ്‍ സാര്‍ എനിക്ക് ഇത്തരമൊരു വേഷം നല്‍കാന്‍ എങ്ങനെ ചിന്തിച്ചു എന്നോര്‍ത്ത് ഞാന്‍ ഞെട്ടിയിരുന്നു. ഭാഷയുടെ കാര്യത്തിലും എല്ലാ കാര്യങ്ങളിലും ഒരുപാട് റിഹേഴ്‌സല്‍ ഉണ്ടായിരുന്നു,’ രശ്മിക മന്ദാന പറയുന്നു.
Content Highlight: Rashmika says she is happy enough to retire after playing Maharani Yesubai in Chhaava movie