| Friday, 19th May 2023, 1:11 pm

'അവരുടെ പ്രകടനത്തെ ഇകഴ്ത്താന്‍ ശ്രമിച്ചിട്ടില്ല'; ഐശ്വര്യയുടെ വിശദീകരണത്തില്‍ പ്രതികരണവുമായി രശ്മിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ നായിക ശ്രീവല്ലിയാവാന്‍ കൂടുതല്‍ അനുയോജ്യ താനാണെന്ന നടി ഐശ്വര്യ രാജേഷിന്റെ പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. തെലുങ്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ള കഥാപാത്രത്തെ പറ്റി സംസാരിച്ചപ്പോഴാണ് ശ്രീവല്ലിയെ പറ്റി ഐശ്വര്യ പറഞ്ഞത്.

ശ്രീവല്ലിയെ രശ്മിക നന്നായി അവതരിപ്പിച്ചുവെന്നും എന്നാല്‍ താന്‍ ആ കഥാപാത്രത്തിന് കൂടുതല്‍ അനുയോജ്യയാണെന്നാണ് വിശ്വസിക്കുന്നതെന്നും ഐശ്വര്യ പറഞ്ഞിരുന്നു. താരത്തിന്റെ പരാമര്‍ശങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു.

തുടര്‍ന്ന് ഐശ്വര്യ പരാമര്‍ശത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യവശാല്‍ ദുര്‍വ്യാഖ്യാനിക്കപ്പെട്ടുവെന്നും രശ്മികയുടെ പ്രകടനത്തെ ഇകഴ്ത്തുന്ന തരത്തില്‍ സംസാരിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തുവെന്ന് ഐശ്വര്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

‘ചിത്രത്തിലെ രശ്മികയുടെ പ്രകടനത്തോട് ആരാധന മാത്രമാണ് ഉള്ളത്. എല്ലാ നടന്മാരോടും നടിമാരോടും ബഹുമാനമാണ് ഉള്ളത്. എനിക്ക് ഇണങ്ങുന്നത് എന്ന് തോന്നിയ കഥാപാത്രത്തെ പറ്റിയുള്ള സംസാരത്തിനിടക്ക് വന്ന ചെറിയ പരാമര്‍ശത്തിന്റെ മേല്‍ ദുരുദ്ദേശമുണ്ടെന്ന ഗോസിപ്പുകള്‍ നിര്‍ത്താനായി അഭ്യര്‍ത്ഥിക്കുന്നു,’ എന്നാണ് ഐശ്വര്യ പറഞ്ഞത്.

ഐശ്വര്യയുടെ വിശദീകരണത്തില്‍ മറുപടി നല്‍കിയിരിക്കുയാണ് രശ്മിക മന്ദാന. ഐശ്വര്യ എന്താണ് പറയാന്‍ ഉദ്ദേശിച്ചതെന്ന് മനസിലായെന്നും താരത്തോട് തനിക്ക് സ്‌നേഹവും ബഹുമാനവും മാത്രമേയുള്ളുവെന്നും രശ്മിക പറഞ്ഞു.

‘നീ എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസിലായി. നമ്മള്‍ ഇനിയും വിശദീകരിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നിനക്കറിയാവുന്നത് പോലെ എനിക്ക് നിന്നോട് സ്‌നേഹവും ബഹുമാനവും മാത്രമേയുള്ളൂ. ഫര്‍ഹാന എന്ന പുതിയ ചിത്രത്തിന് എല്ലാ വിധ ആശംസകളും,’ രശ്മിക ട്വീറ്റ് ചെയ്തു.

Content Highlight: rashmika’s reply for the explanation of aishwarya rajesh on sreevalli

Latest Stories

We use cookies to give you the best possible experience. Learn more