| Sunday, 1st December 2024, 2:15 pm

ആ കഥാപാത്രം എന്നെ വിട്ട് പോയിട്ടില്ല, വീട്ടിൽ പോലും ഞാൻ അങ്ങനെയാണ്: രശ്മിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസിന്റെ തുടര്‍ച്ചയാണ് പുഷ്പ 2.

ചിത്രത്തിന്റെ വന്‍ വിജയത്തിലൂടെ അല്ലു അര്‍ജുന്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡം സ്വന്തമാക്കി. പ്രീ റിലീസ് ബിസിനസിലൂടെ മാത്രം 1000 കോടിക്കുമുകളിലാണ് പുഷ്പ 2 സ്വന്തമാക്കിയിരിക്കുന്നത്.

ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ പുഷ്പ 2: ദി റൂള്‍ ഒരു സിനിമാറ്റിക് വിസ്മയമായി മാറാന്‍ ഒരുങ്ങുകയാണ്. ചിത്രം ഡിസംബര്‍ 5ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകള്‍ക്കും വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയ രശ്മിക സിനിമയെ കുറിച്ചും കേരളത്തെ കുറിച്ചും സംസാരിക്കുകയാണ്. ശ്രീവല്ലി എന്ന കഥാപാത്രം ഇതുവരെ തന്നിൽ നിന്ന് വിട്ട് പോയിട്ടില്ലെന്നും വീട്ടിൽ പോലും പലപ്പോഴും ശ്രീവല്ലിയെ പോലെ സംസാരിക്കാറുണ്ടെന്നും രശ്മിക പറയുന്നു.

‘ശ്രീവല്ലി എന്ന കഥാപാത്രം എന്നെ ഇതുവരെ വിട്ടുപോയിട്ടില്ല. മൂന്നു വർഷം മുൻപ് സിനിമയുടെ ആദ്യഭാഗം റിലീസ് ചെയ്തപ്പോൾ മുതൽ ശ്രീവല്ലിയെ നിങ്ങളെല്ലാം ഏറ്റെടുത്താണ്. അതുകൊണ്ടുതന്നെയാകാം ശ്രീവല്ലി എന്റെയുള്ളിൽ നിന്ന് ഒരിക്കലും ഇറങ്ങിപ്പോകാത്തത്. വീട്ടിൽപ്പോലും ചിലനേരത്ത് ഞാൻ ശ്രീവല്ലിയെപ്പോലെ സംസാരിക്കാറുണ്ട്.

ശ്രീവല്ലിയെ മലയാളികളും ആവേശത്തോടെ ഏറ്റെടുത്തതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഈ ഭാഷയും ഇവിടുത്തെ ആളുകളെയും എനിക്ക് വലിയ ഇഷ്ടമാണ്. കൂർഗിൽനിന്നാണ് ഞാൻ വരുന്നത്. കേരളത്തോട് വളരെ അടുത്ത സ്ഥലമാണല്ലോ കൂർഗ്. കേരളത്തിൽ എപ്പോൾ വരാനും എനിക്കിഷ്ടമാണ്. ഇവിടെയെത്തിയാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളൊരു കാര്യം പായസമാണ്. നിങ്ങളുടെ പായസം എനിക്ക് ഒരുപാട് ഇഷ്ടമാണ്.

കൊച്ചിയിൽ വന്നിറങ്ങിയ നേരംമുതൽ ഞാൻ ഇവിടത്തെ അല്ലു അർജുൻ ആരാ ധകരുടെ ആവേശം കണ്ടുകൊണ്ടിരിക്കുക യായിരുന്നു. അല്ലുവിനെ കാണാൻ എത്രയോപേരാണ് വിമാനത്താവളത്തിലും ഇവിടെയുമൊക്കെ കാത്തുനിന്നത്. പുഷ്പയുടെ രണ്ടാംഭാഗത്തിനുള്ള നിങ്ങളുടെ കാത്തിരിപ്പും അതുപോലെയാണെന്നറിയാം.

പുഷ്പയുടെ രണ്ടാംവരവും നിങ്ങളെല്ലാം ഏറ്റെടുക്കുമെന്നതിൽ എനിക്ക് ഒരു സംശയവുമില്ല. ആ സിനിമ കണ്ടിറങ്ങുമ്പോൾ നിങ്ങൾക്ക് ഒരല്പംപോലും നിരാശയുണ്ടാകില്ല. ആ സിനിമയിലെ ഡയലോഗുകൾ നിങ്ങളെല്ലാം പറയും. ആ സിനിമയിലെ നൃത്തച്ചുവടുകൾക്കൊപ്പം നിങ്ങളും ആവേശത്തോടെ കൂടും. അത്രയേറെ ഭംഗിയായാണ് ഈ സിനിമ ആരാധകർക്കായി ഒരു ക്കിയിരിക്കുന്നത്,’രശ്മിക പറയുന്നു

Content Highlight: Rashmika Mandhana About Pushpa 2 Movie

We use cookies to give you the best possible experience. Learn more