കന്നട സിനിമയായ കിറുക്ക് പാര്‍ട്ടിയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് രശ്മിക മന്ദാന. കുറഞ്ഞ കാലംകൊണ്ടുതന്നെ തെന്നിന്ത്യയിലെ മുന്‍നിര നായികയായി വളരാന്‍ രശ്മികക്ക് കഴിഞ്ഞു. 2022 ല്‍ പുറത്തിറങ്ങിയ ഗുഡ്‌ബൈ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും രശ്മിക ചുവടുവെച്ചു. ഇന്ന് ബോളിവുഡിലെയും നമ്പര്‍ വണ്‍ നായികയാണ് രശ്മിക മന്ദാന. സല്‍മാന്‍ ഖാനെ നായകനാക്കി എ. ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദര്‍ എന്ന ചിത്രത്തിലും രശ്മിക ഭാഗമാകുന്നുണ്ട്.
സിക്കന്ദര്‍ എന്ന സിനിമയില്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് രശ്മിക മന്ദാന. സല്‍മാന്‍ ഖാനെ തനിക്ക് മുമ്പ് പരിചയമുണ്ടെങ്കിലും അദ്ദേഹം അഭിനയിക്കുന്ന സിനിമയുടെ സെറ്റിലേക്ക് ചെല്ലുന്നത് ഒരു പ്രത്യേക ഫീലാണെന്ന് രശ്മിക മന്ദാന പറയുന്നു.
സല്‍മാന്‍ സെറ്റില്‍ ഉള്ളപ്പോള്‍ അവിടെ സ്വാഭാവികമായും ഒരു ടെന്‍ഷന്‍ ഉണ്ടാകുമെന്നും എന്നാല്‍ അദ്ദേഹം വളരെ കൂള്‍ ആയിട്ടുള്ള ആളാണെന്നും രശ്മിക പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രശ്മിക മന്ദാന.
‘സിക്കന്ദര്‍ എന്ന സിനിമയുടെ ഭാഗമാകുന്നതിന് മുമ്പുതന്നെ രണ്ട് വട്ടം ഞാന്‍ സല്‍മാന്‍ സാറിനെ കണ്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുന്നേ പരസ്പരം അറിയാം. പക്ഷെ സല്‍മാന്‍ സാര്‍ ഉള്ളൊരു സെറ്റിലേക്ക് ചെല്ലുന്നത് ഒരു പ്രത്യേകതരം ഫീലാണ്. ഓരോ ഷോട്ടിന്റെയും ഇടയിലും, എല്ലാവരും ലൈറ്റെല്ലാം സെറ്റ് ചെയ്യുന്ന ഗ്യാപ്പിലുമെല്ലാം എനിക്ക് അദ്ദേഹത്തിനോട് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു.
അദ്ദേഹത്തോട് സംസാരിക്കുമ്പോഴെല്ലാം മനസിലാകുന്ന ഒരു കാര്യം സല്‍മാന്‍ സാര്‍ വളരെ ജെനുവിന്‍ ആയിട്ടുള്ളൊരു ആളാണെന്നതാണ്. സല്‍മാന്‍ സാര്‍ സെറ്റില്‍ ഉള്ളത് കൊണ്ട് തന്നെ സെറ്റില്‍ മൊത്തമായി ഒരു ടെന്‍ഷന്‍ ഉണ്ടാകും. പക്ഷെ സല്‍മാന്‍ സാര്‍ വളരെ കൂള്‍ ആയിട്ടുള്ള ആളാണ്. എല്ലാവരോടും നല്ല രീതിക്കാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെല്ലാം.
അതുകൊണ്ടുതന്നെ എനിക്ക് തോന്നി, അദ്ദേഹവും നമ്മളെപോലെ ഒരു മനുഷ്യനാണ്. എന്നാല്‍ അദ്ദേഹം ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ നേടി. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് ഞാന്‍ എപ്പോഴും അതെങ്ങനെയാണ് ചെയ്തത്, ഇതെങ്ങനെയാണ് ചെയ്തത്, അങ്ങനെ ചെയ്തപ്പോള്‍ എന്ത് സംഭവിച്ചു, എന്നിങ്ങനെ ഞാന്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേ ഇരുന്നു. എനിക്ക് ഹ്യുമന്‍ സൈക്കോളജി ഇഷ്ടമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം പറയുന്ന ഓരോ മറുപടിക്ക് വേണ്ടിയും ഞാന്‍ കാത്തിരിക്കുകയായിരുന്നു,’ രശ്മിക മന്ദാന പറയുന്നു.
Content highlight: Rashmika Mandanna talks about Salman Khan