ഇന്ത്യന്‍ സിനിമയിലെ സകലകാല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്ത് മുന്നേറുകയാണ് പുഷ്പ 2 ദി റൂള്‍. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ 1000 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്. ഏറ്റവും വേഗത്തില്‍ 1000 കോടി നേടിയ ഇന്ത്യന്‍ ചിത്രമെന്ന നേട്ടം ഇതോടെ പുഷ്പ സ്വന്തമാക്കിയിരിക്കുകയാണ്. പുഷ്പരാജ് എന്ന കഥാപാത്രമായുള്ള അല്ലു അര്‍ജുന്റെ പെര്‍ഫോമന്‍സാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.
ചിത്രത്തില്‍ 20 മിനിറ്റോളം വരുന്ന ജാതര സീനില്‍ അല്ലുവിന്റെ പ്രകടനത്തെ പലരും പ്രശംസിച്ചിരുന്നു. ഫൈറ്റ്, ഡാന്‍സ്, ഇമോഷന്‍സ് എന്നിവയെല്ലാം 21 മിനിറ്റോളം വരുന്ന സീനില്‍ അല്ലുവില്‍ ഭദ്രമായിരുന്നു. ഈ സീനിനെക്കുറിച്ച് സംസാരിക്കുകയാണ് രശ്മിക മന്ദാന. തന്റെ ജീവിതത്തില്‍ ഇന്നേവരെ ഒരു നടനും ഇങ്ങനെ പെര്‍ഫോം ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് രശ്മിക പറഞ്ഞു. ഇത്തരമൊരു സീന്‍ ചെയ്യാന്‍ അല്ലു അര്‍ജുനല്ലാതെ മറ്റൊരു നടനും സാധിക്കില്ലെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു.
21 മിനിറ്റോളം നായകന്റെ ആല്‍ഫയിസം മാറ്റിവെച്ചുകൊണ്ട് സാരിയുടുത്ത് പെര്‍ഫോം ചെയ്യാനും ഫൈറ്റും ഡാന്‍സും ചെയ്യാനുമുള്ള ധൈര്യം അല്ലു അര്‍ജുനല്ലാതെ മറ്റൊരു നടനും കാണിക്കില്ലെന്ന് രശ്മിക പറഞ്ഞു. ഏതൊരു നടനാണ് ഇതൊക്കെ ചെയ്യാന്‍ സാധിക്കുകയെന്നും രശ്മിക ചോദിച്ചു. ആ ഒരു സീന്‍ ചെയ്തതിന് ശേഷം തനിക്ക് അല്ലു അര്‍ജുനോട് വലിയ ബഹുമാനം തോന്നിയെന്നും ജീവിതകാലം മുഴുവന്‍ അത് ഉണ്ടാകുമെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു. പിങ്ക്‌വില്ലയോട് സംസാരിക്കുകയായിരുന്നു രശ്മിക.
‘നല്ല ബോധ്യത്തോട് കൂടി തന്നെ പറയട്ടെ, എന്റെ ജീവിതത്തില്‍ ഒരു നടന്‍ അതുപോലെ പെര്‍ഫോം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. അല്ലു അര്‍ജുനല്ലാതെ മറ്റൊരു നടനും ഇതുപോലെ പെര്‍ഫോം ചെയ്യാന്‍ സാധിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഒന്ന് ചിന്തിച്ചു നോക്കൂ, ഇന്ത്യന്‍ സിനിമയില്‍ ഇതുപോലെ ചെയ്യാനുള്ള ധൈര്യം മറ്റേതെങ്കിലും നടന് കഴിയുമോ.
നായകന്റെ ആല്‍ഫാനെസ്സ് മാറ്റിവെച്ച് സാരിയുടുത്തുകൊണ്ട് പെര്‍ഫോം ചെയ്യുക, അതില്‍ തന്നെ ഡാന്‍സും, ഫൈറ്റും ചെയ്യുക, ലെങ്തിയായിട്ടുള്ള ഡയലോഗുകള്‍ പറയുക, ഇതെല്ലാം ആര്‍ക്ക് ചെയ്യാന്‍ പറ്റും? ഈയൊരൊറ്റ സീന്‍ കൊണ്ട് എനിക്ക് അല്ലു അര്‍ജുനോട് വലിയ ബഹുമാനമാണ് തോന്നിയത്. ജീവിതകാലം മുഴുവന്‍ അത് ഉണ്ടാവുകയും ചെയ്യും,’ രശ്മിക പറയുന്നു.
Content Highlight: Rashmika Mandanna praises Allu Arjun’s performance in Pushpa 2 Jathara scene