|

ആദ്യം കാണുമ്പോള്‍ സാറിനോട് എങ്ങനെ സംസാരിക്കണമെന്ന് ആര്‍ക്കുമറിയില്ല; എത്ര എനര്‍ജിയില്‍ സംസാരിക്കണമെന്നും ഐഡിയയില്ല: രശ്മിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് നായകനായ വാരിസ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

വിജയ്‌ക്കൊപ്പം ആദ്യമായി ഒരുമിച്ചഭിനയിച്ചതിന്റെയും അദ്ദേഹത്തോട് ആദ്യമായി സംസാരിച്ചതിന്റെയും അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഒരഭിമുഖത്തില്‍ രശ്മിക.

വിജയ്‌യെ ആദ്യമായി കാണുമ്പോള്‍ എങ്ങനെ ഇന്ററാക്ട് ചെയ്യണമെന്നും സംസാരിക്കണമെന്നും തനിക്ക് അറിയില്ലായിരുന്നെന്നും, അത് ആര്‍ക്കും അറിയില്ലെന്നുമാണ് രശ്മിക പറയുന്നത്.

”ഒന്നാമത്തെ കാര്യം ആദ്യത്തെ ഇന്ററാക്ഷനില്‍ സാറിനോട് എങ്ങനെ സംസാരിക്കണമെന്ന് അറിയില്ല, ആര്‍ക്കും അതറിയില്ല. എത്ര എനര്‍ജിയില്‍ സംസാരിക്കണം എത്ര പതുക്കെ സംസാരിക്കണം എന്നൊന്നും ഒരു ഐഡിയയുമില്ല.

ഞാന്‍ ആദ്യമായി സാറിനെ സെറ്റില്‍ കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. സ്വയം പരിചയപ്പെടുത്തിയൊക്കെ കഴിഞ്ഞു. അതിന് ശേഷം ഞാന്‍ എങ്ങനെയാണോ അതുപോലെ നിന്ന് സാറിനോട് സംസാരിക്കാന്‍ പറ്റുമോ ഇല്ലയോ എന്നൊക്കെ എനിക്ക് സംശയമായിരുന്നു.

പെട്ടെന്ന് ഞാന് ചോദിച്ചു, ‘സാര്‍ വാട്ട് ഈസ് അപ്’ എന്ന്. ‘നതിങ് മാ, നതിങ് മാ’ എന്നായിരുന്നു പുള്ളി പറഞ്ഞത്.

വാരിസിന്റെ ഷൂട്ടിങ് സമയത്ത് മുഴുവന്‍ ഞാന്‍ സാറിനൊപ്പം വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. ഞാന്‍ സെറ്റില്‍ വളരെ ഹാപ്പിയായിരുന്നു. ഓ വിജയ് സാറാണല്ലോ അടുത്തിരിക്കുന്നത്, ഞാന്‍ സൈലന്റാകണം എന്ന് വിചാരിച്ചുകൊണ്ട് എനിക്ക് പെരുമാറേണ്ടി വന്നിട്ടില്ലായിരുന്നു.

നമ്മള്‍ എങ്ങനെയാണോ അതുപോലിരിക്കുന്നതില്‍ അദ്ദേഹത്തിന് ഒരു പ്രശ്‌നവുമില്ല,” രശ്മിക മന്ദാന പറഞ്ഞു.

ചെറുപ്പം മുതല്‍ തനിക്ക് വിജയ്‌യോട് സ്നേഹവും ആരാധനയുമുണ്ടെന്നും വാരിസിലേത് വലിയ കഥാപാത്രമല്ലാതിരുന്നിട്ട് കൂടി അഭിനയിക്കാനുള്ള ഏക കാരണം വിജയ് മാത്രമാണെന്നും രശ്മിക നേരത്തെ പറഞ്ഞിരുന്നു.

വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഇമോഷണല്‍ ഫാമിലി മൂവിയാണ് വാരിസ്. ഈ മാസം 11നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

Content Highlight: Rashmika Mandanna about Vijay and Varisu movie

Video Stories