തനിക്ക് എപ്പോഴും സംരക്ഷിക്കാന്‍ തോന്നുന്ന, പൊസസീവ്‌നെസ് തോന്നുന്ന വ്യക്തിയാണ് സാമന്തയെന്ന് രശ്മിക മന്ദാന. അവരോട് ആരാധനയാണെന്നും നല്ലത് വരണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഗുള്‍ട്ടി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ രശ്മിക പറഞ്ഞു.
‘സാമന്ത ഒരു വണ്ടര്‍ഫുള്‍ ലേഡിയാണ്. അവള്‍ക്ക് മനോഹരമായ ഒരു ഹൃദയമുണ്ട്. എനിക്ക് എപ്പോഴും പ്രൊട്ടക്ട് ചെയ്യാന്‍ തോന്നുന്ന വ്യക്തിയാണ്. അവളുടെ കാര്യത്തില്‍ ഞാനൊരു പൊസസീവ് മമ്മിയാണ്,’ രശ്മിക പറഞ്ഞു.
സാമന്തയെ ബാധിച്ച ഓട്ടോ ഇമ്യൂണ്‍ അസുഖത്തെ പറ്റിയും രശ്മിക സംസാരിച്ചു. ‘അവളുടെ പോസ്റ്റ് കാണുമ്പോഴാണ് ഞാനും അക്കാര്യത്തെ പറ്റി അറിയുന്നത്. ഇതിനെ പറ്റി മറ്റുള്ളവര്‍ അറിയാന്‍ സമയമായി എന്ന് തോന്നുന്നത് വരെ സാമന്ത അതിനെ പറ്റി സംസാരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അവള്‍ക്ക് നല്ലത് വരണമെന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവളോട് എപ്പോഴും ആരാധനയാണ്.
നേരിടുന്ന പോരാട്ടങ്ങളെല്ലാം വിജയിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന ചിലരുണ്ടല്ലോ. സാമന്തയെ പറ്റി ഞാന്‍ ചിന്തിക്കുന്നത് അങ്ങനെയാണ്. അവളെ പറ്റി എപ്പോഴും പൊസസീവായിരിക്കുന്ന വ്യക്തി തന്നെയായിരിക്കും ഞാന്‍. വളരെ പ്രസന്നയായ കരുതലുള്ള സ്‌നേഹമുള്ള വ്യക്തിയാണ് സാമന്ത. അവള്‍ക്ക് എല്ലാവരുടെയും സ്‌നേഹം ലഭിക്കട്ടെ,’ രശ്മിക പറഞ്ഞു.
‘ഞാനിപ്പോള്‍ ഒന്നില്‍ കൂടുതല്‍ ഭാഷകളില്‍ ഇപ്പോള്‍ അഭിനയിച്ചിട്ടുണ്ട്. പ്രാദേശികമായ ഭാഷകള്‍ സംസാരിക്കുമ്പോഴും ആ ഭാഷയിലെ സിനിമകള്‍ ചെയ്യുമ്പോഴും അവരോട് കൂടുതല്‍ അടുക്കുന്നതായി തോന്നിയിട്ടുണ്ട്. പുതിയ ഭാഷ പഠിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. തുടര്‍ച്ചയായി ഇരുന്ന് എഴുതി പഠിക്കേണ്ടി വരും. നമ്മള്‍ പണ്ട് പരീക്ഷ എഴുതുമ്പോള്‍ ഇടക്ക് പ്രാര്‍ത്ഥിക്കില്ലേ. ഇപ്പോള്‍ എന്റെ ജീവിതം മുഴുവന്‍ അങ്ങനെയാണ്. എത്രയും അധ്വാനം ചെയ്യുന്നോ അത്രയും സ്‌നേഹം തിരികെ ലഭിക്കും,’ രശ്മിക പറഞ്ഞു.
ശന്തനു ഭാഗ്ജി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം മിഷന്‍ മഞ്ജുവാണ് ഏറ്റവും ഒടുവില്‍ വന്ന രശ്മികയുടെ റിലീസ്. സിദ്ധാര്‍ത്ഥ നായകനായ ചിത്രം ജനുവരി 20നാണ് റിലീസ് ചെയ്തത്. ഭൂമിക ചൗള, ഷാരിബ് ഹഷ്മി, പരമീത് സേതി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന പുഷ്പ 2 ആണ് രശ്മികയുടെ പുതിയ പ്രൊജക്ടുകളിലൊന്ന്. അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുകുമാറാണ് സംവിധാനം.
Content Highlight: rashmika mandana says she is possessive over samnatha