ധനുഷിന്റെ നായകയായി രശ്മിക മന്ദാന
Film News
ധനുഷിന്റെ നായകയായി രശ്മിക മന്ദാന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th August 2023, 1:27 pm

ധനുഷ് – ശേഖര്‍ കമ്മൂല ചിത്രം #D51 കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് അന്നൗണ്‍സ് ചെയ്തത്. നാഷണല്‍ അവാര്‍ഡ് നേടിയ ധനുഷും നാഷണല്‍ അവാര്‍ഡ് നേടിയ ശേഖര്‍ കമ്മൂലയും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയാണ്.

ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ സുനില്‍ നാരങ്ങും പുഷ്‌കര്‍ രാം മോഹന്‍ റാവുവും അമിഗോസ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സോനാലി നാരങ്ങ് അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ഏറ്റവും പ്രധാന അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രത്തില്‍ രശ്മിക മന്ദാന നായികയായി എത്തുന്നു. ശേഖര്‍ കമ്മൂല , ധനുഷ് എന്നിവരുമായി ഇത് ആദ്യമായിട്ടാണ് രശ്മിക വര്‍ക്ക് ചെയ്യുന്നത്.

ധനുഷിനായി ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് ശേഖര്‍ കമ്മൂല അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്ത് വിടും. പി.ആര്‍.ഒ. – ശബരി

Content Highlight: Rashmika Mandana as Dhanush’s heroine