അഞ്ച് മാസങ്ങളായി പ്രതിഫലമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക് മുന്‍ താരം
ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട് നാണക്കേടിന്റെ വക്കിലാണ്. പാക് ടീമിന്റെ മോശം പ്രകടനങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ പാകിസ്ഥാന്‍ ടീമിനെകുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ പാക് താരമായ റാഷിദ് ലത്തീഫ്.
കഴിഞ്ഞ അഞ്ച് മാസങ്ങളായി പാകിസ്ഥാന്‍ താരങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചിട്ടില്ലെന്നാണ് ലത്തീഫ് വെളിപ്പെടുത്തിയത്.
കഴിഞ്ഞ 15 ദിവസമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അപര്യാപ്തമായ പിന്തുണ താരങ്ങള്‍ നിരാശരാണെന്നാണ് പാകിസ്ഥാന്‍ മാധ്യമ ഉറവിടങ്ങളില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഈ വിഷയത്തെ സംബന്ധിച്ച് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം പി.സി.ബി ചെയര്‍മാനായ സക്ക അഷ്റഫുമായി ബന്ധപ്പെട്ടെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇതിനു മറുപടി നല്‍കിയില്ലെന്നും ലത്തീഫ് വെളിപ്പെടുത്തിയത്.
‘പാകിസ്ഥാന്‍ മാധ്യമങ്ങളില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. ഒരുപക്ഷേ അത് തെറ്റായ വാര്‍ത്തകള്‍ ആയിരിക്കാം എന്നാല്‍ ശരിയായ വാര്‍ത്ത എന്താണെന്ന് ഞാന്‍ നിങ്ങള്‍ക്ക് നല്‍കും. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബാബര്‍ ചെയര്‍മാനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്,’ ലത്തീഫ് പറഞ്ഞു.
പാക് താരങ്ങള്‍ നേരിടുന്ന പ്രതിസന്ധികൾ ഡ്രസിങ് റൂമില്‍ നിന്നും ചർച്ചകൾക്ക് വേദിയാകുന്നുണ്ടെന്ന സൂചനകൾ നിലനില്‍ക്കുന്നുണ്ട്.
ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച പാകിസ്ഥാന്‍ പിന്നീടുള്ള നാല് മത്സരങ്ങളും പരാജയപ്പെടുകയായിരുന്നു. വരാനിരിക്കുന്ന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചാല്‍ മാത്രമേ പാക് ടീമിന് സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ സാധിക്കൂ.
Content Highlight: Rashid Latheef revealed the players have not been paid remuneration of five month period.