| Sunday, 6th May 2018, 10:07 am

ബൗളിംഗിലും ഫീല്‍ഡിംഗിലും അവിസ്മരണീയ പ്രകടനവുമായി റാഷിദ് ഖാന്‍, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഹൈദരാബാദ്: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റാഷിദ് ഖാനായിരുന്നു താരം. ബൗളിംഗിലും ഫീല്‍ഡിംഗിലും മികച്ചുനിന്ന താരം ഹൈദരാബാദിനെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിക്കുകയും ചെയ്തു.

നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത താരം നമാന്‍ ഓജയെ റണ്ണൗട്ടാക്കുകയും ചെയ്തിരുന്നു.

ALSO READ:  അലക്‌സ് ഫെര്‍ഗൂസണ്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 163 റണ്ണെടുത്തു. മറുപടി ബാറ്റിംഗില്‍ ഒരു പന്തു ശേഷിക്കെ സണ്‍റൈസേഴ്‌സ് വിജയ റണ്‍ നേടി. അലക്‌സ് ഹെയ്ല്‌സിന്റെ 45 റണ്‍സെടുത്തു. നായകന്‍ വില്യംസണും (30 പന്തില്‍ 32*), യൂസഫ് പഠാനും (12 പന്തില്‍ 27*) ചേര്‍ന്നാണ് സണ്‍റൈസേഴ്‌സിനെ വിജയത്തിലെത്തിച്ചത്.

ഡല്‍ഹിക്കുവേണ്ടി ഓപ്പണര്‍ പൃഥ്വി ഷാ 36 പന്തില്‍ ഷാ മൂന്നു സിക്‌സും ആറു ഫോറുകളുമടക്കം 65 റണ്‍സെടുത്തു. ഷായ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ചെയ്ത ഗ്ലെന്‍ മാക്‌സ് വെല്‍ രണ്ടാം ഓവറില്‍ത്തന്നെ റണ്ണൗട്ടായി.

ALSO READ:  ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യ; അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ എഫ്.ഐ.ആര്‍

മാക്‌സ്‌വെല്‍ പുറത്തായ ശേഷം നായകനെ കൂട്ടുപിടിച്ച് പൃഥ്വി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് റാഷിദ് ഹൈദരബാദിന് ബ്രേക്ക് ത്രൂ നല്‍കിയത്. ഷായെ പതിനൊന്നാം ഓവറില്‍ റാഷിദ് ഖാന്‍ പുറത്താക്കുമ്പോള്‍ ഡല്‍ഹി സ്‌കോര്‍ 95 ല്‍ എത്തിയിരുന്നു.

ഷാ പുറത്തായതോടെ ഡല്‍ഹിയുടെ സ്‌കോറിംഗിന്റെ വേഗം കുറഞ്ഞു. നാലാമനായിറങ്ങിയ റിഷഭ് പന്തിനെയും ഷാ മടക്കിയയച്ചു. 19 പന്തില്‍ 18 റണ്‍സാണ് പന്തിനു നേടാനായത്. അയ്യര്‍ 44 റണ്‍സ് നേടി. അവസാന ആവറുകളില്‍ ആഞ്ഞടിച്ച വിജയ് ശങ്കറാണ് (13 പന്തില്‍ 23*) ഡല്‍ഹിയെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്.

We use cookies to give you the best possible experience. Learn more