ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ലോകകപ്പ് സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ടി-20 ലോകകപ്പില്‍ ആദ്യമായാണ് അഫ്ഗാനിസ്ഥാന്‍ സെമിഫൈനലില്‍ പ്രവേശിക്കുന്നത്.
ഈ ചരിത്ര വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ഒന്നില്‍ നാല് പോയിന്റ് സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതോടെ രണ്ട് പോയിന്റുള്ള ഓസ്ട്രേലിയയും പോയിന്റൊന്നും ഇല്ലാത്ത ബംഗ്ലാദേശും ലോകകപ്പില്‍ നിന്നും പുറത്താവുകയും ചെയ്തു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്. ഒടുവില്‍ മഴ കളി തടസ്സപ്പെടുത്തിയതോടെ മത്സരം 19 ഓവറാക്കി ചുരുക്കുകയായിരുന്നു. ഒടുവില്‍ 114 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 17.5 ഓവറില്‍ 105 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇപ്പോള്‍ ലോകകപ്പിന് മുന്നോടിയായി വിന്‍ഡീസ് ഇതിഹാസതാരം നടത്തിയ പ്രവചനമാണ് ഏറെ പ്രസക്തമാകുന്നത്. ലാറ പ്രവചിച്ച മൂന്ന് ടീമുകളും ആദ്യനാലില്‍ ഇടം നേടി.
ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളായിടുന്നു സെമിയില്‍ എത്തുക എന്നായിരുന്നു ലാറയുടെ പ്രവചനം. ഇതില്‍ വിന്‍ഡീസ് മാത്രമാണ് ലാറയുടെ പ്രവചനങ്ങള്‍ക്ക് സെമിയില്‍ പ്രവേശിക്കാതിരുന്നത്.
ഇതിഹാസതാരം ബ്രയാന്‍ ലാറ നടത്തിയ ഈ പ്രവചനങ്ങളെക്കുറിച്ച് അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന്‍ സംസാരിച്ചു.
‘അഫ്ഗാനിസ്ഥാനെ ഈ ലോകകപ്പിലെ സെമി ഫൈനലില്‍ എത്തുന്ന നാല് ടീമുകളില്‍ ഉള്‍പ്പെടുത്തിയ ഒരേയൊരു ക്രിക്കറ്റ് അനലിസ്റ്റ് ബ്രെയാന്‍ ലാറ മാത്രമാണ്. ഞങ്ങള്‍ അദ്ദേഹത്തെ കണ്ടു. ഞങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ നിരാശപ്പെടുത്തില്ലെന്ന് പറയുകയും ചെയ്തിരുന്നു. ഞങ്ങള്‍ സെമിയില്‍ എത്തി,’ റാഷിദ് ഖാന്‍ മത്സരശേഷം പറഞ്ഞു.