ധാക്ക: അഫ്ഗാനിസ്ഥാന്റെ യുവ താരം റാഷിദ് ഖാന്‍ അന്താരാഷ്ട്ര കരിയറില്‍ എത്തിയതു മുതല്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. അന്താരാഷ്ട്ര തലത്തില്‍ വലിയ മേല്‍വിലാസം സൃഷ്ടിക്കാന്‍ ടീമിനു കഴിഞ്ഞിട്ടില്ലെങ്കിലും തങ്ങളുടെ പരിമിതിക്കപ്പുറം വളര്‍ന്ന ഒരുപറ്റം താരങ്ങള്‍ അഫ്ഗാന്‍ നിരയിലുണ്ട്.
ഐ.പി.എല്ലിലും വിവിധ ലീഗുകളിലൂടെയും ഇന്ത്യക്കാരുടെയും മനം കവര്‍ന്ന യുവ സ്പിന്നറാണ് റാഷിദ് ഖാനെന്ന ലെഗ് സ്പിന്നര്‍. റാഷിദിന്റെ അത്ഭുത പ്രകടനത്തിനു പലപ്പോഴും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലായി ലോകത്താദ്യമായി മിഡില്‍ സ്റ്റംമ്പ് എറിഞ്ഞുടച്ച സ്പിന്‍ താരമായിരിക്കുകയാണ് റാഷിദ്.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ മത്സരത്തിലായിരുന്നു റാഷിദ് ഖാന്റെ പ്രകടനം. കോമിളാ വിക്ടോറിയന്‍സ് താതരമായ റാഷിദിന്റെ ഗൂഗ്ലി ചിറഅറഗോങ് വികിന്‍സ് താരമായ ദില്‍ഷന്‍ മുനവീരയുടെ മിഡില്‍ സ്റ്റംമ്പ് വീഴ്ത്തുക മാത്രമായിരുന്നില്ല സ്റ്റംമ്പ് രണ്ടായി ഒടിക്കുക കൂടിയായിരുന്നു.
വെറും 19 റണ്‍സ് മാത്രം നേടി നില്‍ക്കെയാണ് മുനവീരയുടെ സ്റ്റംമ്പ് രണ്ടാക്കിയ ബോളുമായി റാഷിദിന്റെ രംഗപ്രവേശം. കുത്തിതിരിഞ്ഞ പന്ത് മിഡില്‍ സ്റ്റംമ്പിനെ രണ്ടാക്കിയ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Dont Miss: അത് ഫാന്‍സിന്റെ വെറും തള്ള്; നന്തി പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യ മലയാളി ലാലേട്ടനല്ല
മത്സരത്തില്‍ ടോസ് നേടിയ വിക്ടറിയന്‍ ആദ്യം ബോള്‍ ചെയ്യുകയായിരുന്നു 139 നു 4 എന്ന നിലയില്‍ ചിറ്റഗോങ്ങിനെ തളച്ച ടീം ഇമ്രുള്‍ കൈയിസിന്റെയും ജോസ് ബട്‌ലറിന്റെയും പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ലക്ഷ്യം മറികടക്കുകയും ചെയ്തു.