ലണ്ടന്‍: യൂറോ കപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം തനിക്കെതിരെ നടന്ന വംശീയ അധിക്ഷേപത്തില്‍ പ്രതികരിച്ച് ഇംഗ്ലണ്ട് ഫുട്ബോള്‍ താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഫൈനലിലെ ഷൂട്ടൗട്ടില്‍ പെനാല്‍റ്റി പാഴാക്കിയതില്‍ ആരാധകരോട് മാപ്പുചോദിച്ച റാഷ്ഫോര്‍ഡ് 23 വയസ്സുള്ള കറുത്തവനാണ് താനെന്നും തന്റെ അസ്തിത്വത്തില്‍ അഭിമാനിക്കുന്നുവെന്നും പറഞ്ഞു.
നമ്മള്‍ ഉണ്ടാക്കിയ സഹോദരബന്ധം തകര്‍ക്കാനാകാത്തതാണ്. നിങ്ങളുടെ വിജയമാണ് എന്റെ വിജയം. നിങ്ങളുടെ പരാജയം എന്റേതുമാണ്. വിമര്‍ശനങ്ങളെ ഞാന്‍ സ്വീകരിക്കുന്നു. എന്റെ പെനാല്‍റ്റി പുറത്തുപോയതില്‍ മാപ്പ് ചോദിക്കുന്നെന്നും റാഷ്ഫോര്‍ഡ് ആരാധകരോട് പറഞ്ഞു.
‘എന്നാല്‍ ഞാന്‍ എവിടെ നിന്ന് വരുന്നു എന്നതില്‍ എനിക്ക് ആത്മവശ്വാസക്കുറവില്ല. ഞാന്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ്. ദക്ഷിണ മാഞ്ചസ്റ്ററിലെ വിതിങ്ടണില്‍ നിന്നുള്ള 23 വയസ്സുള്ള ഒരു കറുത്തവന്‍,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സമയത്ത് വികാരങ്ങള്‍ എങ്ങനെ വാക്കുകളായി പകര്‍ത്തണമെന്ന് എനിക്കറിയില്ല. ഇംഗ്ലണ്ടിന് ബുദ്ധിമുട്ടേറിയ സീസണായിരുന്നു കഴിഞ്ഞത്. ഷൂട്ടൗട്ടില്‍ എടുത്ത കിക്ക് പുറത്തുപോകണമെന്ന് ഞാന്‍ ആഗ്രഹിച്ചതല്ല. ഉറക്കത്തില്‍ പോലും പെനാല്‍റ്റി സ്‌കോര്‍ ചെയ്യുന്ന ആളാണ് ഞാന്‍. എന്തുകൊണ്ട് അന്ന് പുറത്തുപോയി എന്നത് അറിയില്ല. ആ നിമിഷം വിവരിക്കാന്‍ കഴിയുന്നില്ല. 56 വര്‍ഷത്തിന് ശേഷമായിരുന്ന ഫൈനനലായിരുന്നു കഴിഞ്ഞത്. അത് ചരിത്രമായിരുന്നു. 5 ല്‍ ഒരു കിക്ക്. എനിക്കിപ്പോള്‍ മാപ്പുപറയാനേ നിവൃത്തിയുള്ളു, റാഷ്ഫോര്‍ഡ് കുറിച്ചു.
— Marcus Rashford MBE (@MarcusRashford) July 12, 2021