കോഴിക്കോട്ടുകാരി രസീല പൂണെയിലെ ഐ.ടി കമ്പനിയില്‍ കൊലചെയ്യപ്പെട്ടിട്ട് ഏറെ നാള്‍ കഴിഞ്ഞിട്ടില്ല. കൊലപാതകം നടന്ന് ആദ്യം മുതലേ കേസ് ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അന്വേഷണം ആദ്യഘട്ടത്തില്‍ തന്നെ ഒതുങ്ങുകയായിരുന്നു.
Also read ആംബുലന്‍സ് വിട്ടു നല്‍കിയില്ല; അച്ഛന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ വീട്ടിലെത്തിച്ച് മകന്‍
എല്ലാവരോടും സ്‌നേഹത്തോടെ മാത്രം പെരുമാറുന്ന മകളുടെ മൃതദേഹം കണ്ട അവസ്ഥയെക്കുറിച്ച് പറയുകയാണ് രസീലയുടെ അച്ഛന്‍ രാജു. ഇത്രയും ക്രൂരമായ വിധിയാണല്ലോ തന്റെ മകള്‍ക്ക് വന്നതെന്ന് പറയുന്ന രാജു ഇതു പോലെയൊരവസ്ഥ ഒരച്ഛനും വരരുതെന്നും പറയുന്നു. മകളുടെ കൊലപാതകത്തെ കുറിച്ച് രാജുവിന്റെ വാക്കുകള്‍ മനോരമ ന്യൂസ് ഡോട്ട് കോമാണ് പ്രസിദ്ധീകരിച്ചത്.
ചെറുപ്പത്തിലേ അമ്മ മരിച്ച കുട്ടിയാണ് രസീലയെന്ന് പറഞ്ഞ് തുടങ്ങുന്ന രാജു അമ്മയ്ക്കു ബലിയിടാന്‍ വന്നിട്ട് ഡിസംബര്‍ 20നാണ് മകള്‍ തിരിച്ചുപോയതെന്നും പോകുമ്പോള്‍ ബെഗളൂരുവിലേക്ക് താന്‍ പോസ്റ്റിങ് ചോദിച്ചിരുന്നെന്ന് പറഞ്ഞെന്നും രാജു ഓര്‍ക്കുന്നു.
“ബെംഗളൂരുവിലേക്ക് പോസ്റ്റിങ് ചോദിച്ചിട്ടുണ്ട്, എനിക്കു മാത്രം തരുന്നില്ല പപ്പേ” എന്നു അവള്‍ പറഞ്ഞപ്പോള്‍ ബുദ്ധിമുട്ടാണെങ്കില്‍ തിരിച്ചുപോകണ്ടെന്നും കമ്പനിയുടെ നഷ്ടം അടച്ചു തീര്‍ക്കാമെന്നും താന്‍ പറഞ്ഞെന്നും പക്ഷേ അവള്‍ സമ്മതിച്ചില്ലെന്നും പറയുന്ന രാജു “ഇങ്ങനെയാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും തിരിച്ചുവിടില്ലായിരുന്നെന്നും” പറയുന്നു.
സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് വിളിച്ച് പോസ്റ്റിങ് കിട്ടിയെന്നും പക്ഷേ ഓര്‍ഡര്‍ കിട്ടിയിട്ടില്ലെന്നും മകള്‍ സന്തോഷത്തോടെ പറഞ്ഞിരുന്നെന്ന് രാജു പറയുന്നു. പിന്നീട് ജനുവരി 29ന് രാത്രി ഒമ്പതരയോടെയാണ് ബെംഗളൂരുവില്‍ നിന്ന് ഫേണ്‍ വന്നതെന്നും രാജു ഓര്‍ക്കുന്നു.
“നിങ്ങളുടെ മകള്‍ ബോധരഹിതയായിരിക്കുന്നു, എത്രയും വേഗം പുണെയിലെത്തണം.” എന്നായിരുന്നു സന്ദേശം ഞങ്ങള്‍ എത്തുമ്പോഴേക്കും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് നാട്ടിലേക്കു കൊണ്ടുപോകാനുള്ള സൗകര്യം ചെയ്യാമെന്നവര്‍ പറഞ്ഞു. ഞങ്ങള്‍ വന്നുകണ്ടശേഷം പോസ്റ്റ്‌മോര്‍ട്ടം മതിയെന്ന് അറിയിക്കുകയായിരുന്നു.
ആശുപത്രിയില്‍ വച്ച് മോളുടെ ജീവനറ്റ ദേഹം കണ്ടപ്പോള്‍ ഒരച്ഛനും മകളെ ഇങ്ങനെ കാണാന്‍ ഇടവരരുതേ എന്ന് പ്രാര്‍ഥിച്ചുപോയെന്നു പറയുന്ന രാജു മകളുടെ മൃതദേഹം കണ്ട അവസ്ഥയും വിവരിക്കുന്നുണ്ട്.
“ഷൂ കൊണ്ട് ചവിട്ടി വികൃതമാക്കിയ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ. വരിഞ്ഞുമുറുക്കിയ കംപ്യൂട്ടര്‍ കേബിള്‍ കഴുത്തില്‍ ആഴ്ന്നിറങ്ങി ഞരമ്പുകള്‍ മുറിഞ്ഞിരിക്കുന്നു. വലതുകൈ പിടിച്ചുതിരിച്ചതു കൊണ്ട് ദേഹത്തില്‍ നിന്ന് അറ്റതു പോലെ. ആ സ്ഥലവും ഓഫിസും നിറയെ പൊലീസുകാരായിരുന്നു. കോണ്‍ഫറന്‍സ് റൂമില്‍ രണ്ടുമൂന്നു ബക്കറ്റുകള്‍ കമഴ്ത്തി വച്ചിട്ടുണ്ട്. കുറേ കംപ്യൂട്ടറുകളും വയറുകളും വലിച്ചിട്ടിട്ടുണ്ട്” രാജു പറയുന്നു.
രസീലയുടെ ഫോണ്‍ എവിടെ എന്നു ചോദിച്ചപ്പോള്‍ ആരും മറുപടി തന്നില്ലെന്ന് പറഞ്ഞ സഹോദരന്‍ ലജിന്‍ അബുദാബിയില്‍ നിന്ന് വിളിച്ചപ്പോള്‍ ഒരു മണിക്കൂറോളം അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെന്നും. പിന്നീട് വിളിച്ചപ്പോള്‍ റിങ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും ആരും എടുത്തില്ലെന്നും പറയുന്നു.
You must read this യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ശരീരം വെട്ടിനുറുക്കി വലിച്ചെറിഞ്ഞു; ഞെട്ടിക്കുന്ന സംഭവം ഹരിയാനയില്‍
പിന്നീട് രണ്ടു ദിവസം കഴിഞ്ഞാണ് പൊലീസ് ഫോണ്‍ കണ്ടുകിട്ടിയെന്നു പറയുന്നത്. എന്തു സംഭവിച്ചിരിക്കാമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂവെന്നും ഇവിടത്തെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ട് ഫോണ്‍. പക്ഷേ, ഞങ്ങളുടെ സംശയങ്ങള്‍ക്ക് ആരും മറുപടി തന്നില്ലെന്നും ലജിന്‍ പറയുന്നു.
മരണത്തിന് ശേഷം ഒരു കോടി രൂപയും കുടുംബത്തിലൊരാള്‍ക്ക് ജോലിയുമാണ് വാഗ്ദാനം ചെയ്തത്. എന്തിനാണാ പണം? എന്റെ മോള്‍ക്കു പകരമാകുമോ അത്? നീതി കിട്ടണം അവള്‍ക്ക്. ഞങ്ങളുടെ ശ്രമങ്ങളെല്ലാമിനി അതിനു വേണ്ടി മാത്രമാണ്. യഥാര്‍ഥ കുറ്റവാളിയെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് പുണെ കമ്മിഷണര്‍ക്ക് പരാതി കൊടുത്തിട്ടുണ്ട്. തൃപ്തികരമല്ലെങ്കില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും പിതാവ് രാജു പറഞ്ഞു.
രസീലയുടെ കൊലപാതകത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാല്‍ ആരുടെയെങ്കിലും സഹായമില്ലാതെ സെക്യൂരിറ്റിക്കാരന് റൂമിനകത്തേക്ക് കയറാനാകില്ലെന്നും കഫെറ്റീരിയ ഫ്‌ലോറില്‍ ഡ്യൂട്ടിയുള്ള അയാളെങ്ങനെ രസില ജോലി ചെയ്തിരുന്ന ഒമ്പതാം നിലയിലെത്തിയെന്നും കുടുംബം ചോദിക്കുന്നു.