| Tuesday, 3rd February 2015, 1:30 pm

ടെസ്റ്റ് ക്രിക്കറ്റിലെ കപില്‍ ദേവിന്റെ ആദ്യ ഓവര്‍, ഒരു അപൂര്‍വ വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

1978 ല്‍ പാകിസ്ഥാനെതിരെയായിരുന്നു കപില്‍ ദേവ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. ഛത്തീസ്ഖണ്ഡില്‍ നിന്നും വന്ന ആ പത്തന്‍പത് കാരന്‍ ഒരത്ഭുതമായിരുന്നു. ആദ്യമായി ഇന്ത്യയ്ക്ക് ഒരു യഥാര്‍ത്ഥ ഫാസ്റ്റ് ബൗളര്‍ ഉണ്ടായി.

ആദ്യമായി ലോകകപ്പ് ഇന്ത്യന്‍ മണ്ണിലെത്തിച്ച ക്യാപ്റ്റനാണ് കപില്‍ ദേവ്. ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം ആദ്യമായി ബോളെറിയുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍.

ടെസ്റ്റ് ക്രിക്കറ്റിലെ കപിലിന്റെ ആദ്യ ഓവറാണ് ഈ വീഡിയോ. അദ്ദേഹത്തിന്റെ വേഗത നിങ്ങള്‍ക്ക് ഈ വീഡിയോയില്‍ കാണാന്‍ കഴിയും.അദ്ദേഹത്തിന്റെ ആദ്യ ബോളുകളെ നിരന്തരമായി ബൗണ്ടറി കടത്തി. അദ്ദേഹം ഒരു നോ-ബോള്‍ എറിയുകയും അത് ബൗണ്ടറി കടയ്ക്കുകയും ചെയ്തു. എന്നാല്‍ ആ ഭീഷണി അധിക സമയം നീണ്ടുനിന്നില്ല.

രണ്ടാമത്തെ ഓവറില്‍ അദ്ദേഹം സാദിഖ് മുഹമ്മദിന് നേരെ എറിഞ്ഞ ഒരു ബൗണ്‍സര്‍ കുത്തിപൊങ്ങുകയും മുഹമ്മദിന്റെ തൊപ്പി കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. ഇത് മുഹമ്മദിനെ ഹെല്‍മറ്റ് ധരിക്കുന്നതിന് നിര്‍ബന്ധിതനാക്കി. ഇത് മുമ്പുണ്ടായിട്ടില്ലാത്ത സംഭവമായി ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ കരുതപ്പെട്ടു.

കപില്‍ ദേവ് ഇന്ത്യുയുടെ മികച്ച ഓള്‍റൗണ്ടറാവുകയും ക്രക്കറ്റര്‍ ഓഫ് ദ കണ്‍ട്രിയായി ആ ദശകങ്ങളിലെ ക്രിക്കറ്റ് റഫറന്‍സ് പുസ്തകങ്ങളില്‍ ഇടംപിടിക്കുകയും ചെയ്തു.

16 വര്‍ഷം നീണ്ട് നിന്ന അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ 131 മാച്ചുകളിലായി 434 വിക്കറ്റുകളെടുത്തു. 1983 ല്‍ ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് കപില്‍ ദേവ്.

We use cookies to give you the best possible experience. Learn more