റിയാദ്: സൗദിയില്‍ റെക്കോഡ് തുകയ്ക്ക് ഒട്ടകത്തിന്റെ ലേലം. അപൂര്‍വ ഇനത്തില്‍പ്പെട്ട ഒട്ടകമാണ് ഏഴ് മില്യണ്‍ സൗദി റിയാലിന് (14,23,33,892.75 ഇന്ത്യന്‍ രൂപ) വിറ്റുപോയത്. ലേലത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സൗദിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും ഭീമമായ തുകയ്ക്ക് ഒട്ടകത്തിനെ ലേലം കൊണ്ടത് ഇതാദ്യമായാണെന്ന് സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡസന്‍ കണക്കിനാളുകളാണ് ലേലത്തില്‍ പങ്കെടുക്കാനും ഇത്രയും വിലയുള്ള ഒട്ടകത്തെ നേരില്‍ കാണാനുമെത്തിയത്.
പരമ്പരാഗത അറബി വേഷം ധരിച്ച ഒരാള്‍ ഒട്ടകത്തെ കുറിച്ചും അതിന്റെ വിലയെ കുറിച്ചും മൈക്രോഫോണിലൂടെ കൂടി നില്‍ക്കുന്ന ആളുകളോട് വിശദീകരിക്കുന്നതും വീഡിയോയിലുണ്ട്.
അഞ്ച് മില്യണ്‍ സൗദി റിയാല്‍ (10,16,44,140.30 ഇന്ത്യന്‍ രൂപ) ആയിരുന്നു ഒട്ടകത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലേലം കൂടുതല്‍ ആവേശമായപ്പോള്‍ ഏഴ് മില്യണ്‍ സൗദി റിയാലിനായിരുന്നു ഒട്ടകം വിറ്റുപോയത്.
എന്നാല്‍ ഒട്ടകത്തിനെ ആരാണ് ലേലത്തില്‍ വെച്ചതെന്നോ, ആരാണ് ഇത്രയും തുക മുടക്കി ഈ ഒട്ടകത്തെ വാങ്ങിയതെന്നോ തുടങ്ങിയ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ലെന്ന് പ്രാദേശിക മാധ്യമമായ അല്‍ മാദിനെ ഉദ്ദരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content highlight: Rare camel sold for Saudi Riyal 7 Million in Saudi Arabia