| Wednesday, 8th August 2018, 12:13 pm

മറീന ബീച്ചില്‍ സുരക്ഷ ശക്തമാക്കി; ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ സംസ്‌കാരം ചെന്നൈ മറീന ബീച്ചില്‍ നടത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇതിനു പിന്നാലെ മറീന ബീച്ചില്‍ വന്‍ സുരക്ഷ സന്നാഹം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍.

ബീച്ചും പരിസരവും ദ്രുതകര്‍മസേനയുടെ നിയന്ത്രണത്തിലാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള വന്‍ തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത്.

ഡി.എം.കെ അനുകൂലമായി വിധിയുണ്ടായതോടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ സംഘര്‍ഷം ഉണ്ടാകുമോയെന്ന ആശങ്കയും ഉണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയത്.


ALSO READ: ‘ഇപ്പോദാവത് അപ്പാ എന്‍ അഴെത്ത്‌ക്കൊള്ളട്ടുമാ തലൈവരെ’; അച്ഛനോടുള്ള ചോദ്യങ്ങളുമായി എം.കെ സ്റ്റാലിന്റെ ട്വീറ്റ്


വൈകിട്ട് നാല് മണിക്ക് സംസ്‌കാരം നടക്കുമെന്നാണ് സൂചന. ഡി.എം.കെ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ഇന്ന് രാവിലെ അനുകൂല വിധി പുറപ്പെടുവിച്ചത്.

മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമത്തിന് സ്ഥലം നല്‍കാനാകില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നടപടി.

അതേസമയം രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ, സിനിമാ രംഗത്തെ നിരവധി പേര്‍ കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ചെന്നൈ രാജാജി ഹാളിലേക്ക് എത്തിയിരിക്കൊണ്ടിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more