കഴിഞ്ഞ ദിവസം (വ്യാഴം) ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫ്രഞ്ച് ക്ലബായ മൊണാക്കോയോട് ബാഴ്സലോണ പരാജയം ഏറ്റുവാങ്ങിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബാഴ്‌സ താരം എറിക് ഗാര്‍ഷ്യക്ക് റെഡ് കാര്‍ഡ് കിട്ടി പുറത്താകേണ്ടി വന്നിരുന്നു. അത് ടീമിനെ സംബന്ധിച്ച് ഒരു വലിയ തിരിച്ചടിയായി മാറി. പിന്നീട് മത്സരത്തില്‍ ബാഴ്സയ്ക്ക് വേണ്ടി ഗോള്‍ നേടിയത് ലാമിന് യമാല്‍ ആയിരുന്നു.
ആക്രമിച്ച് കളിക്കാന്‍ പദ്ധതി ഇട്ട ബാഴ്സ പിന്നീട് തന്ത്രം മാറ്റി ഡിഫന്‍ഡിലേക്ക് തയ്യാറെടുത്തുകയായിരുന്നു. എന്നിരുന്നാലും രണ്ട് ഗോളുകള്‍ നേടാന്‍ മൊണോക്കോയ്ക്ക് സാധിച്ചു. മാത്രമല്ല ഒരു ഷോട്ട് മാത്രമായിരുന്നു ബാഴ്‌സയ്ക്ക് എതിരാളികളുടെ പോസ്റ്റിലേക്ക് അടിക്കാന്‍ സാധിച്ചത്. തോല്‍വിയെ കുറിച്ച് ബാഴ്‌സ താരം റാഫീഞ്ഞ സംസാരിച്ചു.
‘വിജയിക്കാന്‍ ആവശ്യമായ എല്ലാം തന്നെ ഞങ്ങള്‍ ഈ മത്സരത്തില്‍ ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ഒരു താരം ഇല്ലാതെയാണ് ഞങ്ങള്‍ ഇതെല്ലാം ചെയ്തിട്ടുള്ളത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പരാജയപ്പെട്ടു എന്നുള്ളത് ശരിയാണ്.
പക്ഷേ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ഒരു പോസിറ്റീവ് ആയിട്ട് അവസാനിപ്പിക്കാന്‍ കഴിയും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. തീര്‍ച്ചയായും ഞങ്ങള്‍ ഒരു മികച്ച ടീം തന്നെയാണ്,’ റാഫിഞ്ഞ പറഞ്ഞു.
ബാഴ്സലോണയ്ക്കായി കഴിഞ്ഞ സീസണില്‍ 28 ലാലിഗ മത്സരങ്ങള്‍ കളിച്ച റാഫിഞ്ഞ ആറ് ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടിയിട്ടുണ്ട്. 2022 ജൂലൈയില്‍ ബാഴ്സലോണയില്‍ ചേരുന്നതിന് മുമ്പ്, ലീഡ്‌സ് യുണൈറ്റഡില്‍ ആകെ 65 ലീഗ് മത്സരങ്ങള്‍ കളിച്ച റാഫിഞ്ഞ 17 ഗോളുകളും 12 അസിസ്റ്റുകളും നേടി.
Content Highlight: Raphinha Talking About Lost Against Monaco