|

അവന്‍ വീണ്ടും റയല്‍ മാഡ്രിഡില്‍ പന്തു തട്ടാനെത്തുമൊ? റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റ് ഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെ തന്റെ പഴയ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് തിരിച്ചു വരുമെന്ന ശക്തമായ വാര്‍ത്തകള്‍ നിലനിന്നിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ നിലപാടുമായി മുന്നോട്ടു വന്നിരിക്കുകയാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്.

പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തില്‍ റാഫേല്‍ വരാനെയെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റയല്‍ മാഡ്രിഡുമായി ചര്‍ച്ച നടത്തുന്നില്ല എന്നാണ്.

എന്നാല്‍ അടുത്തിടെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫാബ്രിസിയോ റൊമാനോ തന്റെ യൂട്യൂബ് ചാനലിലൂടെ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

‘റാഫേല്‍ വരാനെയെക്കുറിച്ച് ഞങ്ങള്‍ക്ക് ധാരാളം വാര്‍ത്തകള്‍ ലഭിച്ചു. ഈ സാഹചര്യത്തില്‍ റയല്‍ മാഡ്രിഡ് ഒരു സെന്റര്‍ ബാക്കിനെ സൈന്‍ ചെയ്യാനുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ചില സമയങ്ങളില്‍ ഞാന്‍ ഈ വാര്‍ത്ത കേട്ടു എന്നാല്‍ ഈ അടുത്ത് റയല്‍ മാഡ്രിഡ് സെന്റര്‍ ബാക്കില്‍ പുതിയ ഒരു താരത്തെ സൈന്‍ ചെയ്യില്ല എന്നാണ് വിവരം ലഭിച്ചത്.

എന്നാല്‍ ഇപ്പോള്‍ അവര്‍ വീണ്ടും ചര്‍ച്ചയില്‍ ആണെന്നും പുതിയ ഓപ്ഷനുകള്‍ പരിഗണിക്കുന്നുണ്ടെന്നും എന്നോട് പറഞ്ഞു. ഡേവിഡ് അലാബ പരിക്കിന്റെ പിടിയില്‍ ആയതിനാല്‍ പുതിയൊരു താരത്തെ അണ്‍സലോട്ടി ടീമില്‍ എത്തിക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വരാനെ റയല്‍ മാഡ്രിഡുമായി ബന്ധപ്പെടുന്നില്ല.

ഈ സാഹചര്യത്തില്‍ അവര്‍ എന്തു ചെയ്യും എന്ന് നമുക്ക് നോക്കാം ഇപ്പോള്‍ താരവുമായി റയല്‍ കോണ്‍ടാക്ട് ചെയ്യുന്നില്ല. ഫ്രഞ്ച് താരത്തിന് ഇപ്പോഴും അവസരങ്ങള്‍ ഉണ്ട് സീസണിന്റെ അവസാനം വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരുകയും സമ്മറോടുകൂടി ക്ലബ്ബ് വിടുകയും ചെയ്യാം,’ ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.

2021ലാണ് റാഫേല്‍ വരാനെ റയല്‍ മാഡ്രിഡില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയത്. റെഡ് ഡവിള്‍സിനായി 77 മത്സരങ്ങളിലാണ് ഫ്രഞ്ച് സെന്റര്‍ ബാക്ക് ബൂട്ട് കെട്ടിയത്. താരം വീണ്ടും പഴയ തട്ടകത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷകളോടെയാണ് ആരാധകര്‍.

Content Highlight: Raphael Varane will back Real Madrid? Reports.