| Monday, 1st February 2016, 11:49 am

ബലാത്സംഗത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി വീണ്ടും ബലാത്സംഗത്തിനിരയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജംഷെദ്പൂര്‍: ബലാത്സംഗത്തെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ 15 വയസ്സുകാരി ആശുപത്രിയില്‍ വച്ച് വീണ്ടും ബലാത്സംഗത്തിനിരയായി. ഞായറാഴ്ച രാത്രി ജംഷദ്പൂരിലെ ഗവണ്‍മെന്റ് എം.ജി.എം ആശുപത്രിയില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

രണ്ട് ദിവസം മുന്‍പ് ജംഷദ്പൂരിന്റെ പ്രാന്തപ്രദേശമായ പര്‍ശുദിയില്‍ വച്ച് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു ആണ്‍കുട്ടിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം പെണ്‍കുട്ടിയെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ വീണ്ടും പീഡനത്തിനിരയാക്കിയത്.

പെണ്‍കുട്ടിയുടെ പരാതി പ്രകാരം എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് സൂപ്രണ്ട് അനൂപ് മാത്യു പറഞ്ഞു.

ആശുപത്രിയുടെ അവസ്ഥ വിലയിരുത്തുവാനും പുരോഗമനം അന്വേഷിക്കുവാനും മുഖ്യമന്ത്രി രഘുബര്‍ ദാസ് ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്കു ശേഷമാണ് ഇത്തരമൊരു ക്രൂരത നടന്നത്.

We use cookies to give you the best possible experience. Learn more