| Thursday, 24th March 2022, 10:22 am

എ മാന്‍ ഈസ് എ മാന്‍, ആന്‍ ആക്ട് ഈസ് ആന്‍ ആക്ട്, റേപ്പ് ഈസ് എ റേപ്പ്; റേപ്പ് ചെയ്തത് ഭര്‍ത്താവാണെങ്കിലും അത് റേപ്പാണെന്ന് കര്‍ണാടക ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഒരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുന്നത് അവരുടെ ഭര്‍ത്താവാണെങ്കിലും അത് പീഡനമാണെന്ന് കര്‍ണാടക ഹൈക്കോടതി. ഭര്‍ത്താവിനെതിരെ പീഡിച്ചുവെന്നാരോപിച്ച് ഭാര്യ നല്‍കിയ പരാതി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

‘ഭാര്യയുടെ അടുത്ത് ഭര്‍ത്താവ് ചെയ്യുന്നത്, എ മാന്‍ ഈസ് എ മാന്‍, ആന്‍ ആക്ട് ഈസ് ആന്‍ ആക്ട്, റേപ്പ് ഈസ് എ റേപ്പ്,’ ആണെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.

വിവാഹം കഴിച്ചിട്ടുണ്ടെന്ന് പറയുന്നത് റേപ്പ് ചെയ്യുന്നതില്‍ രക്ഷപ്പെടുന്നതിന് ഒരു കാരണമല്ല. ഐ.പി.സിയിലെ സെക്ഷന്‍ 375ന്റെ യാതൊരു പരിഗണനയും പ്രതിക്ക് കിട്ടില്ലെന്ന് ജസ്റ്റിസ് പറഞ്ഞു.

‘ഇക്കാര്യത്തില്‍ ഒരു പുരുഷന്‍ ശിക്ഷാര്‍ഹനാണെങ്കില്‍, അതില്‍ ആ പുരുഷന് ശിക്ഷ കിട്ടണം. അയാള്‍ ആ സ്ത്രീയുടെ ഭര്‍ത്താവോ എന്നൊന്നുമില്ല,’ ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു.

ബലാത്സംഗം, ക്രൂരത, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, പോക്സോ ആക്ട് സെക്ഷന്‍ 29-30 പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവക്കൊപ്പം മകള്‍ക്കെതിരെയും ലൈംഗികാതിക്രമം നടത്തിയെന്നാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ അവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയും നഷ്ടപരിഹാരം കിട്ടുകയും ചെയ്താല്‍ മതിയെന്ന് അവര്‍ കോടതിയെ അറിയിച്ചു.

കല്യാണം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവുമായി സെക്‌സിലേര്‍പ്പെടുന്നുണ്ട്. പക്ഷെ പോണ്‍ സൈറ്റുകള്‍ കണ്ട് അതുപോലെ സെക്‌സ് ചെയ്യാന്‍ തന്നെ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

Content Highlights: Rape is rape, even if man is husband: Karnataka HC

We use cookies to give you the best possible experience. Learn more