ബെംഗളൂരു: ഒരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുന്നത് അവരുടെ ഭര്‍ത്താവാണെങ്കിലും അത് പീഡനമാണെന്ന് കര്‍ണാടക ഹൈക്കോടതി. ഭര്‍ത്താവിനെതിരെ പീഡിച്ചുവെന്നാരോപിച്ച് ഭാര്യ നല്‍കിയ പരാതി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
‘ഭാര്യയുടെ അടുത്ത് ഭര്‍ത്താവ് ചെയ്യുന്നത്, എ മാന്‍ ഈസ് എ മാന്‍, ആന്‍ ആക്ട് ഈസ് ആന്‍ ആക്ട്, റേപ്പ് ഈസ് എ റേപ്പ്,’ ആണെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.
വിവാഹം കഴിച്ചിട്ടുണ്ടെന്ന് പറയുന്നത് റേപ്പ് ചെയ്യുന്നതില്‍ രക്ഷപ്പെടുന്നതിന് ഒരു കാരണമല്ല. ഐ.പി.സിയിലെ സെക്ഷന്‍ 375ന്റെ യാതൊരു പരിഗണനയും പ്രതിക്ക് കിട്ടില്ലെന്ന് ജസ്റ്റിസ് പറഞ്ഞു.
‘ഇക്കാര്യത്തില്‍ ഒരു പുരുഷന്‍ ശിക്ഷാര്‍ഹനാണെങ്കില്‍, അതില്‍ ആ പുരുഷന് ശിക്ഷ കിട്ടണം. അയാള്‍ ആ സ്ത്രീയുടെ ഭര്‍ത്താവോ എന്നൊന്നുമില്ല,’ ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു.
കല്യാണം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവുമായി സെക്‌സിലേര്‍പ്പെടുന്നുണ്ട്. പക്ഷെ പോണ്‍ സൈറ്റുകള്‍ കണ്ട് അതുപോലെ സെക്‌സ് ചെയ്യാന്‍ തന്നെ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.
Content Highlights: Rape is rape, even if man is husband: Karnataka HC