| Tuesday, 23rd April 2013, 3:16 pm

ബലാത്സംഗം തീവ്രവാദം തന്നെ: പ്രീതി സിന്റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബലാത്സംഗം ആഭ്യന്തര തീവ്രവാദമാണെന്ന് ബോളിവുഡ് താരം പ്രീതി സിന്റ. ഇന്ത്യക്കാര്‍ക്ക് ഓര്‍മശക്തി വളരെ കുറവാണെന്നും പ്രീതി സിന്റ പറയുന്നു.[]

ഇന്ത്യക്കാര്‍ക്ക് ഓര്‍മശക്തി വളരെ കുറവാണെന്നാണ് തോന്നുന്നത്. അതാവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ മറന്ന് പോകാന്‍ കാരണം.

നമുക്ക് എല്ലാമുണ്ട്. പക്ഷേ ഒരു കുറ്റകൃത്യത്തിനെതിരെ നമ്മള്‍ പ്രതികരിക്കുന്നത് അത് നടക്കുന്ന സമയത്ത് മാത്രമാണ്. അപ്പോള്‍ സമരങ്ങളും പ്രതിഷേധറാലികളുമൊക്കെയുണ്ടാക്കും. എന്നാല്‍ കുറച്ച് കഴിഞ്ഞ് ഇതെല്ലാം മറന്ന് നമ്മള്‍ വീട്ടില്‍ സുഖമായി കിടന്നുറങ്ങും.

ഇത്തരം അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നില്ല. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം ആഭ്യന്തര തീവ്രവാദം തന്നെയാണ്. കുറ്റവാളികള്‍ സ്ത്രീകള്‍ക്ക്് നേരെയാണ് ആക്രമണം നടത്തുന്നത്.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് പോലീസിനെ മാത്രം പഴി പറയാന്‍ സാധിക്കില്ലെ്ന്നാണ് പ്രീതി പറയുന്നത്. ഇത്തരം അക്രമങ്ങള്‍ തടയാനുള്ള ഉത്തരവദിത്തം രാജ്യത്തെ ഓരോ പൗരനുമുണ്ട്. പ്രീതി പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more