| Friday, 24th June 2016, 10:08 am

കോടതിമുറിയില്‍ ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം; ബഞ്ച് ക്ലാര്‍ക്ക് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: കോടതിമുറിയില്‍ താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബഞ്ച് ക്ലാര്‍ക്ക് അറസ്റ്റില്‍.

യുവതിയുടെ പരാതിയില്‍ കാലടി സ്വദേശി മാര്‍ട്ടിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ മറ്റ് ജീവനക്കാര്‍ എത്തുന്നതിന് മുമ്പായിരുന്നു ബഞ്ച് ക്ലാര്‍ക്ക് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

രണ്ടു മാസത്തിനിടയില്‍ പല തവണ പീഡിപ്പിച്ചതായും ജോലി  ഭീതിയില്‍ എല്ലാം സഹിക്കുകയായിരുന്നെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസമായിരുന്നു യുവതി പരാതി നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ വേണ്ടിയായിരുന്നു അറസ്റ്റ് താമസിപ്പിച്ചത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ ആയിരുന്നു ഇയാള്‍ യുവതിയെ പീഡനത്തിന് ഇരയാക്കിയത്.

കോടതി ആയതിനാല്‍ അധികമാരും എത്തി നോക്കാത്തതും താല്‍ക്കാലിക ജീവനക്കാരി ആയതിനാല്‍ തൊഴില്‍ നഷ്ടമാകുമോ എന്ന് ഭയവുമായിരുന്നു യുവതി വിവരം പറയാതിരുന്നത്.

തൂപ്പുജോലിക്കും മറ്റുമായി കോടതിയില്‍ താന്‍ നേരത്തെ എത്താറുണ്ടായിരുന്നെന്നും ഈ സമയത്തായിരുന്നു പീഡനമെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more