| Monday, 11th February 2019, 10:01 pm

റേപില്‍ ലൈംഗികതയില്ല, ആണ്‍കോയ്മയുടെയും അധികാരത്തിന്റേയും ആകെത്തുകയാണത്; തസ്‌ലീമ നസ്‌റീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആണകോയ്മയും അധികാരവുമാണ് ലൈംഗികാതിക്രമത്തിന് ആധാരമെന്നും ലൈംഗികതയ്ക്ക് അതില്‍ പങ്കില്ലെന്നും പ്രശസ്ത എഴുത്തുകാരി തസ്‌ലീമ നസ്രിന്‍. കൊച്ചിയില്‍ നടക്കുന്ന കൃതി 2019ല്‍ “റേപ്; അടിച്ചമര്‍ത്താനുള്ള ആയുധം” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു തസ്‌ലീമ.

സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന് പുരുഷന്മാര്‍ കാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു ഉപാധിയാണ് റേപ് എന്നും, എന്നാല്‍ പൊതുവേ റേപിന് സ്ത്രീകളാണ് പഴി കേള്‍ക്കേണ്ടി വരുന്നതെന്നും തസ്‌ലീമ ചൂണ്ടിക്കാട്ടുന്നു.

“1971ലെ ബംഗ്ലാദേശ് സ്വാതന്ത്രസമര കാലത്ത് പാകിസ്ഥാന്‍ പട്ടാളം രണ്ടു ലക്ഷത്തോളം ബംഗ്ലാദേശി സ്ത്രീകളെ റേപ് ചെയ്തിരുന്നു. ഇന്നും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ എല്ലായിടത്തും സ്ത്രീകളാണ് പഴി കേള്‍ക്കേണ്ടി വരുന്നത്. അവരുടെ വസ്ത്രധാരണം, അവര്‍ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രീതി. എന്നാല്‍ റേപ് എന്നത് എല്ലാഴ്‌പോഴും പുരുഷന്മാരുടെ പ്രശ്‌നമാണ്. അവര്‍ക്കാണ് ഇതിനെക്കുറിച്ച് അവബോധം നല്‍കേണ്ടത്”- തസ്‌ലീമ പറയുന്നു.

Also Read ശബരിമലയിലേത് 2018 ലെ ചരിത്രവിധി; പൗരാവകാശത്തിന്റെ ഭാഗം മാത്രമാണ് മതസ്വാതന്ത്ര്യമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

വിവാഹത്തിനു ശേഷമുള്ള ലൈംഗികാതിക്രമങ്ങള്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ തയ്യാറാകാത്ത ഇന്ത്യന്‍ നിയമസംവിധാനത്തോടുള്ള തന്റെ അതൃപ്തിയും തസ്‌ലീമ തുറന്നു പ്രകടിപ്പിച്ചു.

കുട്ടികളെ റേപു ചെയ്യുന്നതിന് വധശിക്ഷ നല്‍കുന്നത് റേപു കുറക്കാന്‍ സഹായകരമായേക്കില്ലെന്നും അവര്‍ നിരീക്ഷിക്കുന്നു. മറിച്ച്, കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കും എന്നായിരുന്നു തസ്‌ലീമയുടെ കാഴ്ചപ്പാട്.

We use cookies to give you the best possible experience. Learn more