| Wednesday, 21st November 2018, 3:18 pm

മീ ടൂ ; ഹിന്ദി സിനിമാ സീരിയല്‍ അഭിനേതാവ് അലോക് നാഥിനെതിരെ ബലാത്‌സംഗ കുറ്റത്തിന് കേസെടുത്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ഹിന്ദി സിനിമാ സീരിയല്‍ അഭിനേതാവ് അലോക് നാഥിനെതിരെ ബലാത്സംഗം കുറ്റത്തിന് ഓഷിവാര പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തി. എഴുത്തുകാരിയായ വിന്റ നന്ദ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞമാസം അലോക് നാഥിനെതിരെ മീ ടു വെളിപ്പെടുത്തല്‍ നടത്തിയത.് എഴുത്തുകാരിയും , ടി.വി സീരിയല്‍ സംവിധായികയുമായ വിന്റ നന്ദ സുദീര്‍ഘമായ ഫേസ്ബുക്ക്് കുറിപ്പിലൂടെയായിരുന്നു വെളിപ്പെടുത്തല്‍ നടത്തിയത്.

19 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഥ് തന്നെ ഒന്നിലേറെ തവണ പീഡിപ്പിച്ചിരുന്നു. അതിന് ശേഷം താര എന്ന് സൂപ്പര്‍ഹിറ്റ് പരിപാടിയില്‍ നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നുവെന്ന് വിന്റ നന്ദ പറഞ്ഞു.

Also Read:  ശബരിമലയില്‍ എത്തേണ്ട പ്രത്യേകം പരിശീലനം ലഭിച്ചവരോട് സഞ്ചിയില്‍ കരുതാന്‍ പറഞ്ഞ സാധന സാമഗ്രികള്‍ എന്താണ്; ബി.ജെ.പി സര്‍ക്കുലറില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതി

ഇരുവരും ടി.വി പ്രവര്‍ത്തകരുടെ സംഘടനയിലെ അംഗങ്ങളായത് കൊണ്ട് സി.ഐ.എന്‍.ടി.എ.എയും അലോകിനോട് വിശദീകരണം ആവ്ശ്യപ്പെട്ടിട്ടുണ്ട്.

“ഇരയായവര്‍ ഞങ്ങളുടെ അടുത്ത് വന്ന് പരാതി പറയുമ്പോള്‍ , ഫെഡറേഷന്റെ അംഗം എന്ന നിലയില്‍ ഒരു നിലപാടെടുക്കേണ്ടതുണ്ട,് അത് എടുത്തിരിക്കും.” സി.ഐ.എന്‍.ടി.എ.എ യുടെ പ്രതിനിധിയായ അശോക് പണ്ഡിറ്റ് പറഞ്ഞു.

We use cookies to give you the best possible experience. Learn more