| Wednesday, 26th July 2017, 11:15 am

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് സഹപ്രവര്‍ത്തകയുടെ പരാതി; മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസിനെയാണ് സഹപ്രവര്‍ത്തകയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമെന്ന് പരാതിയില്‍ പറയുന്നു. അമല്‍ വിഷ്ണുദാസ് രോഗബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോള്‍ സഹപ്രവര്‍ത്തകയെന്ന രീതിയില്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് പ്രേമാഭ്യര്‍ത്ഥനയും വിവാഹ അഭ്യര്‍ത്ഥനയും അമല്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

താന്‍ വിവാഹിതനാണെങ്കിലും ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും ബന്ധം ഡൈവോഴ്സിലെത്തി നില്‍ക്കുകയാണെന്നും ഡിവോഴ്‌സ് കിട്ടിയാല്‍ വിവാഹം കഴിക്കാമെന്നും പറഞ്ഞിരുന്നു.

തുടര്‍ന്ന് രാത്രി ഷിഫ്റ്റിലടക്കം നിരന്തരം ഫോണ്‍സെക്സ് പതിവാക്കുകയും ഓഫീസിലും ലിഫ്റ്റിലും കാറിലും ഒക്കെവെച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും ആയിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.


Dont Miss നടിയെ ആക്രമിച്ച കേസ്; കാവ്യയുടെ പങ്കിന് വ്യക്തമായ സൂചനയില്ലെന്ന് ആലുവ റൂറല്‍ എസ്.പി


ഇയാള്‍ ഭാര്യയെന്ന നിലക്കാണ് തന്നോട് പെരുമാറിയിരുന്നതെന്നും പിതാവിന്റെ ചികില്‍സക്കെന്ന് പറഞ്ഞ് പലപ്പോഴും പണം വാങ്ങിയിരുന്നതായും യുവതി പരാതിയില്‍ പറയുന്നു.

എന്നാല്‍ ഇയാള്‍ ഡൈവോഴ്സിന് ശേഷം തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു വെന്നും ഇയാളുടെ തന്റെ തൊട്ടടുത്തുണ്ടായിരുന്ന ഓഫീസിലെ സീറ്റു പോലും തന്റെയടുത്ത് നിന്നും ഓഫീസിലെ മറ്റൊരു നിലയിലേക്ക് മാറ്റിയതായും യുവതി പറയുന്നു.

പിന്നീട് നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ പല സ്ത്രീകളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും 48 വയസ്സുള്ള ഒരു സ്ത്രീയുമായി ഒരുവര്‍ഷത്തിലേറെയായി ലൈംഗീക ബന്ധമുണ്ടെന്നും പറഞ്ഞുവെന്നും യുവതി പരാതിയില്‍ പറയുന്നു

പീഡനവിവരം ഉള്‍പ്പെടെ പുറത്ത് പറഞ്ഞാല്‍ ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സഹപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ യുവതി പരാതി നല്‍കിയത്.

We use cookies to give you the best possible experience. Learn more