| Saturday, 10th July 2021, 8:20 am

മയക്കുമരുന്ന് നല്‍കി പീഡനം: നടപടിയെടുക്കാന്‍ വൈകിയതിന് പിന്നില്‍ പൊലീസിന്റെ മൊല്ലെപ്പോക്കെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൂറ്റനാട്: പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടപടി വൈകിയതിന് പിന്നില്‍ പൊലീസിന്റെ മന്ദഗതിയിലുള്ള അന്വേഷണമെന്നാണ് ആരോപണം.

പ്രതി അഭിലാഷിന്റെ ലാപ്പ് ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ മാസങ്ങള്‍ക്കു മുമ്പ് ചാലിശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കഴിഞ്ഞദിവസം സ്ഥലം മാറിപ്പോയ സി.ഐ. ശശിധരനാണ് ഇവ കസ്റ്റഡിയിലെടുത്തത്.

എന്നാല്‍, കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കാനോ പ്രതിയെക്കുറിച്ച് വിശദ അന്വേഷണത്തിനോ പൊലീസ് തയ്യാറായില്ല. ഇയാള്‍ ദീര്‍ഘനാളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് ചാത്തന്നൂര്‍ ഭാഗത്ത് രാത്രി അഭിലാഷും പീഡനത്തിനിരയായ പെണ്‍കുട്ടിയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്.

പൊലീസ് എത്തുന്നതിന് മുമ്പ് മറ്റൊരു സംഘം എത്തി ഇവരേയും കാറും സംഭവ സ്ഥലത്തുനിന്ന് മാറ്റിയിരുന്നു.

പിന്നീട് പൊലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ കാറ് സ്റ്റേഷനിലെത്തിച്ചു.
അഭിലാഷിന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. ഇവ പരിശോധിച്ച പൊലീസ് അഭിലാഷും പെണ്‍കുട്ടിയും തമ്മില്‍ നടത്തിയ ആശയവിനിമയവും ചിത്രങ്ങളും കണ്ടെത്തി. എന്നാല്‍ തുടര്‍നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് ആരോപണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Rape case, Allegation against Police investigation

We use cookies to give you the best possible experience. Learn more