| Friday, 10th August 2018, 9:09 pm

യുവതിയെ ബലാത്സംഗം ചെയ്തുവെന്നാരോപണം; കേന്ദ്രമന്ത്രിക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: കേന്ദ്രമന്ത്രി രഞ്ജന്‍ ഗൊഹോയിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. അസം പൊലീസാണ് മന്ത്രിക്കെതിരെ കേസെടുത്തത്.

24 കാരിയായ യുവതിയാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. പരാതി ലഭിച്ചിട്ടുണ്ടെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നാഗോണ്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സബിത ദാസ് അറിയിച്ചു.

“കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം അതിന്റെ വഴിയ്ക്ക് നടക്കും.”

എന്നാല്‍ കേസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മന്ത്രിക്കെതിരെ ബലാത്സംഗം, വഞ്ചന, എന്നിവ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ALSO READ: ഹിന്ദു ഹെല്‍പ് ലൈനിനെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ നേതാവിന് നേരെ വധഭീഷണി

“പരാതിയില്‍ പറഞ്ഞ സംഭവം നടന്നത് ഏഴ് മാസങ്ങള്‍ക്ക് മുന്‍പാണ്. യുവതിയും മന്ത്രിയും പരിചയക്കാരായിരുന്നു. മന്ത്രി യുവതിയുടെ വീട്ടിലെ സന്ദര്‍ശകനുമായിരുന്നു.”-പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതിയുടെ ഭര്‍ത്താവില്ലാത്ത സമയത്താണ് മന്ത്രി പീഡിപ്പിച്ചത്. അതേസമയം മന്ത്രിയുടെ അറസ്റ്റ് ഉടനുണ്ടാകുമോയെന്ന ചോദ്യത്തിന് ആവശ്യമെങ്കില്‍ അറസ്റ്റുണ്ടാകുമെന്നായിരുന്നു പൊലീസിന്റെ മറുപടി.

ആഗസ്റ്റ് 2 നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. റെയില്‍വേ സഹമന്ത്രിയാണ് രഞ്ജന്‍ ഗൊഹോയിന്‍.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more