തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ദല്‍ഹിയിലേക്ക് തിരിച്ചു. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദല്‍ഹിയിലേക്ക് തിരിച്ചത്.
ജലന്ധര്‍ ബിഷപ്പിനെ രണ്ട് ദിവസത്തിനകം ചോദ്യംചെയ്യും. നേരത്തെ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് അനുമതി നല്‍കിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അറിയിച്ചിരുന്നു.
ALSO READ: ഗുജറാത്ത് കലാപം; അമിത് ഷായുടെ മൊഴി വിശ്വസിക്കാനാവില്ലെന്ന് പ്രത്യേക അന്വേഷണസംഘം
ഇതു സംബന്ധിച്ച് അന്വേഷണസംഘവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഡി.ജി.പി നിലപാട് അറിയിച്ചത്. നിലവിലെ അന്വേഷണം ശരിയായ രീതിയിലാണെന്നും അദ്ദേഹം വിലയിരുത്തി.
കന്യാസ്ത്രീയുടെ പരാതിയിന്‍മേല്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യണമെന്ന നിലപാടിലായിരുന്നു അന്വേഷണസംഘം. അതേസമയം കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ദമ്പതികളെ ചോദ്യംചെയ്യുമെന്നും അന്വേഷണസംഘം അറിയിച്ചു.