| Saturday, 26th June 2021, 10:25 pm

ബ്രാഞ്ച് കമ്മറ്റി അംഗമായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; സി.പി.ഐ.എം. പ്രാദേശിക നേതാക്കള്‍ക്കെതിരെ ബലാത്സംഗ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വടകരയില്‍ സി.പി.ഐ.എം. പ്രാദേശിക നേതാക്കള്‍ക്ക് എതിരെ ബ്രാഞ്ച് കമ്മറ്റി അംഗമായ യുവതിയെ പീഡിപ്പിച്ചെന്ന് കേസ്. സി.പി.ഐ.എം. മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡി.വൈ.എഫ്.ഐ. പതിയാരക്കര മേഖല സെക്രട്ടറി ടി.പി. ലീജീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ ഇവരെ രണ്ടു പേരെയും പാര്‍ട്ടി പുറത്താക്കി.

ഭര്‍ത്താവും 2 മക്കളുമുള്ള യുവതിയാണ് പരാതിക്കാരി. മൂന്നു മാസം മുന്‍പ് ബാബുരാജ് വീടിന്റെ വാതില്‍ തകര്‍ത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നും പരാതിയില്‍ പറയുന്നു.

അതിനു ശേഷം പല പ്രാവശ്യം ഭര്‍ത്താവിനെയും നാട്ടുകാരെയും അറിയിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു.

പിന്നീട് തനിക്കു വഴങ്ങിയില്ലെങ്കില്‍ ഇക്കാര്യങ്ങള്‍ പുറത്താക്കുമെന്നു പറഞ്ഞ് ലിജീഷും ബലാത്സംഗം ചെയ്തെന്നാണ് പരാതി.

തനിക്ക് സംരക്ഷണം നല്‍കണമെന്നും പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വടകര പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് യുവതി പരാതി നല്‍കിയത്.

Content Highlights:  Rape case against CPI (M) CPI (M) local leaders

Latest Stories

We use cookies to give you the best possible experience. Learn more