| Friday, 29th June 2018, 11:24 pm

കത്തോലിക്ക സഭാ ബിഷപ്പ് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തലുമായി കന്യാസ്ത്രീ; പൊലീസ് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കത്തോലിക്ക സഭയിലെ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സ്ത്രീപീഡനക്കേസ്. കന്യാസ്ത്രീ കോട്ടയം എസ്.പിയ്ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. 2014ല്‍ കുറുവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

പഞ്ചാബില്‍ സേവനമനുഷ്ടിക്കുന്ന ബിഷപ്പ് 2014ല്‍ കേരളത്തിലെത്തിയപ്പോഴാണ് പീഡനം. കോട്ടയം കുറവിലങ്ങാടുള്ള മഠത്തിലാണ് കന്യാസ്ത്രീ കഴിഞ്ഞിരുന്നത്. രണ്ടുവര്‍ഷത്തോളം ബിഷപ്പില്‍ നിന്ന് പീഡനം തുടര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. 13 തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രീ വൈക്കം പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ആര്‍.എസ്.എസിന്റെ ഗോരക്ഷക ഗുണ്ടാ ആക്രമണം; ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

അതേസമയം, കന്യാസ്ത്രീക്കെതിരെ ബിഷപ്പും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ ഇവര്‍ക്കെതിരെ സ്ഥലം മാറ്റം ഉള്‍പ്പടെയുള്ള അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ വിരോധമാണ് പീഡനക്കേസെന്നും ബിഷപ്പ് നല്‍കിയ പരാതിയില്‍ പറയുന്നു.

ആദ്യം പരാതി നല്‍കിയത് ബിഷപ്പാണെന്നും നാല് വര്‍ഷം മുമ്പ് നടന്ന സംഭവമായത് കൊണ്ട് അന്വേഷണത്തിന് പരിമിതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരു വിഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷം അന്വേഷണം ആരംഭിക്കുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more