Kerala News
കല്ലട ബസില്‍ ലൈംഗികാക്രമണ ശ്രമം; പ്രതി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 28, 05:42 am
Thursday, 28th November 2019, 11:12 am

മലപ്പുറം: കല്ലട ബസില്‍ ലൈംഗികാക്രമണ ശ്രമം നടന്നതായി പരാതി. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്ന യാത്രക്കാരിക്ക്  നേരെയാണ് ലൈംഗികാക്രമണ ശ്രമം നടന്നത്.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ മലപ്പുറം കോട്ടക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് സംഭവം.  ഇതേ ബസിലെ യാത്രക്കാരനാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമം നടത്തിയത്.  സംഭവത്തില്‍ പ്രതിയെ അറസ്റ്റുചെയ്തു.

കാസര്‍കോട് കുടലു സ്വദേശി മുനവര്‍ (23) ആണ് പിടിയിലായത്. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”ബസില്‍വെച്ച് പുലര്‍ച്ചെ മൂന്നുമണിയോടെ, പ്രതി എന്റെ ദേഹത്ത് പിടിക്കുകയായിരുന്നു. ആദ്യം സ്വപ്നമാണ് എന്നാണ് കരുതിയത്. എഴുന്നേറ്റ് നോക്കുമ്പോഴാണ് പ്രതി എന്റെ ശരീരത്തില്‍ പിടിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അയാളെ തള്ളിമാറ്റി ബഹളം വയ്ക്കുകയായിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ ലൈവ് ചെയ്തിരുന്നു. ഫോണ്‍ കണ്ടപ്പോള്‍ പ്രതി ക്ഷമ ചോദിച്ചു”- പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.