| Thursday, 15th August 2019, 10:22 pm

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് സമുച്ചയത്തില്‍ സാമൂഹിക പ്രവര്‍ത്തകക്ക് നേരെ ലൈംഗികാതിക്രമ ശ്രമപരാതി. പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഈരാട്ടുപേട്ടയിലേക്ക് പോകാനായി കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലെത്തിയ യുവതിയെ അജ്ഞാതന്‍ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. ആക്രമണമുണ്ടായപ്പോള്‍ താന്‍ ഒച്ച വെച്ചിട്ടും ആരും എത്തിയില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. പിന്നീട് സ്വയം പ്രതികരിച്ചപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ട് പോവുകയുമായിരുന്നുവെന്നും പരാതിക്കാരി പറയുന്നു.

കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഈ ഭാഗത്ത് വെളിച്ചമോ സിസിടിവി ക്യാമറകളോ ഇല്ല. ഒച്ച വെച്ചാല്‍ പോലും ആരും കേള്‍ക്കാന്‍ സാധ്യതയില്ലാത്ത ഈ ഇടം സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് അന്വേഷണമാരംഭിച്ചു.

We use cookies to give you the best possible experience. Learn more