തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് തന്നെ പീഡിപ്പിച്ചുവെന്ന് മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീയുടെ മൊഴി. ഇ-മെയിലിലൂടെയായിരുന്നു മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കിയത്. മാര്‍പ്പാപ്പയുടെ ഇന്ത്യന്‍ പ്രതിനിധിക്കും രേഖാമൂലം പരാതി നല്‍കിയിരുന്നു.
കര്‍ദിനാല്‍ ആലഞ്ചേരി കൈയ്യൊഴിഞ്ഞതോടെയാണ് മാര്‍പ്പാപ്പയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും കന്യാസ്ത്രീ മൊഴിയില്‍ പറയുന്നു. കര്‍ദിനാളിനെ സമീപിച്ചെങ്കിലും ബിഷപ്പ് ലത്തീന്‍ പ്രതിനിധികളായിരുന്നതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു നിലപാടെന്നും കന്യാസ്ത്രീ പറയുന്നു.
എന്നാല്‍ പീഡനത്തെ പറ്റി തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കന്യാസ്ത്രീ വന്ന് സംസാരിച്ചത് മഠത്തിലെ പ്രശ്‌നങ്ങളെപ്പറ്റിയാണെന്നും പീഡനത്തെ കുറിച്ച് ഒന്നും അവര്‍ പറഞ്ഞിരുന്നില്ലെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി കന്യാസ്ത്രീയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് കന്യാസ്ത്രീ പരാതി ഉറച്ചു നില്‍ക്കുന്നതായി പറഞ്ഞത്.
വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന് പിന്തുണയുമായി നൂറില്‍പ്പരം ദേശീയ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍
അതേസമയം ബിഷപ്പിനെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം ജലന്ധറിലേക്ക് പോകും. മഠത്തിലെ മറ്റ് അന്തേവാസികളെയും ചോദ്യംചെയ്യും.
ലൈംഗിക പീഡന പരാതിയില്‍ കന്യാസ്ത്രിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനം സ്ഥിരീകരിക്കുന്നതിനായി കന്യാസ്ത്രിയെ വിശദ വൈദ്യ പരിശോധയ്ക്ക് വിധേയയാക്കാനാണ് തീരുമാനം.
തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യും. 2014 മുതല്‍ 2016 വരെ പതിമൂന്ന് തവണ പീഡിപ്പിച്ചുവെന്നാണ് മദര്‍ സുപ്പീരിയര്‍ ആയിരുന്ന കന്യാസ്ത്രിയുടെ പരാതി. അതേസമയം തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി കന്യാസ്ത്രീ ഒരു പുതിയ പരാതികൂടി വൈക്കം ഡി.വൈ.എസ്.പിക്ക് നല്‍കി.