national news
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതി വിവാഹം ചെയ്തു; മധ്യസ്ഥത വഹിച്ചത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 11, 02:59 am
Tuesday, 11th May 2021, 8:29 am

കോട്ട: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയെ കൊണ്ട് വിവാഹം കഴിപ്പിച്ച് കേസ് ഒത്തുതീര്‍പ്പാക്കിയതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.

പൊലീസിന്റെ മധ്യസ്ഥതയിലാണ് പ്രതി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസ് ഒത്തു തീര്‍പ്പാക്കാന്‍ പൊലീസ് മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചത്.

രാംഗഞ്ച് പൊലീസ് സ്‌റ്റേഷന് സമീപത്തെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പെണ്‍കുട്ടിയുടെ സഹോദരനും പ്രതിയുടെ പിതാവും വിവാഹത്തിനെത്തിയിരുന്നു.

ഒരു മാസം മുമ്പാണ് പ്രതി തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. പ്രതിക്കെതിരെ ഐ.പി.സി 376 സെക്ഷന്‍ പ്രകാരമായിരുന്നു പരാതി നല്‍കിയത്.

വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടി നല്‍കിയ പരാതി.

ഇതേത്തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് രംഗത്തെത്തിയത്. പിന്നീട് പൊലീസ് മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുകയും തുടര്‍ന്ന് ഇരുവരെയും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rape Accused Gets Married Survivor In Rajastan