| Thursday, 24th January 2013, 1:16 pm

"രാം ലീല" വര്‍ഷം അവസാനമെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡിലെ വിഖ്യാത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ രാം ലീല ഈ വര്‍ഷം അവസാനത്തോടെ തിയേറ്ററിലെത്തും. ദീപിക പദുകോണ്‍, റണ്‍വീര്‍ സിങ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ കരീന കപൂര്‍ നായികയാവുമെന്നായിരുന്നു നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നത്. പിന്നീട് ദീപികയെ നായികയായി സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു.

ഷേക്‌സ്പിയറിന്റെ ക്ലാസിക് പ്രണയകഥ “റോമിയോ ആന്റ് ജൂലിയറ്റ്” എന്ന നാടകത്തെ ആസ്പദമാക്കിയാണ് സഞ്ജയ് രാം ലീല ഒരുക്കുന്നത്. സിനിമയുടെ ആദ്യ ചിത്രങ്ങള്‍ പുറത്തിറങ്ങി.

ഏറെ വൈകാരികമായാണ് സഞ്ജയ്  ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ പല രംഗങ്ങളിലും അഭിനയിക്കുമ്പോള്‍ നായിക ദീപിക കരഞ്ഞുപോയതായും വാര്‍ത്തകളുണ്ട്.

നവംബര്‍ 29 ന് ചിത്രം എത്തുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ഏറെ അഭിനയസാധ്യതയുള്ള വേഷമാണ് ദീപികയ്ക്കും റണ്‍ബീറിനും ഉള്ളതെന്നാണ് അറിയുന്നത്. ചില രംഗങ്ങളില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ ഇരുവരും ഏറെ പരിശ്രമിക്കേണ്ടി വന്നെന്നും വാര്‍ത്തകളുണ്ട്.

We use cookies to give you the best possible experience. Learn more