മുംബൈ: തന്റെ പ്രവര്‍ത്തികള്‍ കൊണ്ട് സ്ഥിരമായി ട്രോളന്മാരുടെ ഇരായാകുന്ന താരമാണ് രണ്‍വീര്‍ സിംഗ്. രണ്‍വീറിന്റെ വസ്ത്രങ്ങളായിരിക്കും മിക്കപ്പോഴും ട്രോളുകളുടെ കാരണം. ഇപ്പോഴിതാ വീണ്ടും ട്രോളുകളില്‍ നിറയുകയാണ് ബോളിവുഡിന്റെ യുവതാരം.
താരത്തിന്റെ പൂര്‍ണ്ണ നഗ്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു കാര്യവുമില്ലാതെ കാമുകി ദിപിക പദുക്കോണിനേയും സോഷ്യല്‍ മീഡിയ ട്രോളുകളിലേക്ക് വലിച്ചിഴയ്ക്കുന്നുണ്ട്.
നിറയെ വെള്ളമുള്ള ബാത്ടബ്ബില്‍ പൂര്‍ണ്ണ നഗ്നനായി കിടക്കുന്ന രണ്‍വീറിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. പഴയ ചിത്രമാണിത്. ചിത്രത്തില്‍ ദിപിക ഇല്ലെങ്കിലും ട്രോളുകളില്‍ നിറയെ ദീപികയാണ്. ദിപിക കാന്‍ ഫെസ്റ്റിനു പോയതിനാല്‍ രണ്‍വീറിന് ഉടുക്കാന്‍ വസ്ത്രമില്ലാതായെന്നാണ് കമന്റ്.
മുമ്പൊരിക്കല്‍ രണ്‍വീറിന്റെ വ്യത്യസ്തമായ വസ്ത്രം ധരിച്ചു കൊണ്ടുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്ന് ഉയര്‍ന്ന കമന്റുകളിലൊന്ന് രണ്‍വീര്‍ ദിപികയുടെ വസ്ത്രമാണ് ധരിച്ചിരിക്കുന്നത് എന്നായിരുന്നു. ഇതിന്റെ മറ്റൊരു അധ്യായമാണ് ഇപ്പോളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.
ദിപികയുടെ വസ്ത്രം കിട്ടാതായപ്പോള്‍ രണ്‍വീര്‍ നഗ്നനായെന്നും ചിത്രത്തിന്റെ പരാജയത്തില്‍ വിഷമിച്ചിരിക്കുകയാണെന്നുമൊക്കെ കമന്റുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇത്തരം കമന്റുകളെ പോസിറ്റിവായി മാത്രം എടുത്തു ശീലമുള്ള രണ്‍വീര്‍ ഇതും അങ്ങനെ തന്നെയാണ് എടുത്തിട്ടുള്ളത്.