മുംബൈ: മെര്‍സലിന് ശേഷം ഇന്ത്യ സിനിമാ വലോകത്തെ പുതിയ വിവാദമായി മാറിയിരിക്കുകയാണ് സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി. ദിപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിനെതിരെ സംഘപരിവാര്‍ ശക്തികള്‍ രംഗത്തെത്തിയിട്ടുണ്ട്. ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നാണ് ആവശ്യം.
ഇതിനിടെ ചിത്രത്തിലെ നായകന്മാരിലൊരാളായ രണ്‍വീര്‍ സിംഗും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. എന്റെ മതം നഷ്ടമാകുന്നു എന്ന രണ്‍വീറിന്റെ ട്വീറ്റാണ് വിവാദത്തിന് കാരണം. പ്രശസ്ത മ്യൂസിക്കല്‍ ബാന്റായ ആര്‍.ഇ.എമ്മിന്റെ ഔട്ട് ഓഫ് ടൈം എന്ന ആല്‍ബത്തിലെ ഗാനത്തിലെ വരിയാണിത്.
എന്നാല്‍ രണ്‍വീറിന്റെ ട്വീറ്റ് മത നിന്ദയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. പത്മാവതിയിലെ കഥാപാത്രമായ അലാവുദ്ദീന്‍ ഖില്‍ജിയില്‍ നിന്നും പുറത്തു കടക്കാനാവാത്തു കൊണ്ടാണ് താരം ഇങ്ങനെ പറയുന്നതെന്നായിരുന്നു ചിലര്‍ പറഞ്ഞത്.
അതേസമയം, താരത്തെ പിന്തുണച്ച് രംഗത്തെത്തിയവരുമുണ്ട്. യഥാര്‍ത്ഥത്തില്‍ താരം എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാകാത്തവരാണ് മറ്റൊരു പക്ഷം. താരത്തിനെതിരെ ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.
രണ്‍വീറിനും ദിപികയ്ക്കും പുറമെ ഷാഹിദ് കപൂറും അഭിനയിക്കുന്ന ചിത്രം രജ്പുത് റാണിയായ പത്മാവതിയുടെ കഥയാണ് പറയുന്നത്. ചിത്രം ഉടനെ തന്നെ തിയ്യറ്ററുകളിലെത്തുമെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരണം എന്തായിരിക്കുമെന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍.