ബോളിവുഡില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന ദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഒന്നിച്ച് പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ഏറ്റവും ഉത്സാഹഭരിതരായാണ് ഇവരെ കാണാറുള്ളത്. ദീപിക നായികയാവുന്ന പുതിയ ചിത്രമാണ് ‘ഗെഹ്‌രായിയാന്‍’.
ചിത്രം കണ്ടതിന് ശേഷം ദീപികയുടെ കരിയറില്‍ തന്നെ തമാശക്ക് ശേഷം, ഏറ്റവും തീവ്രമായ വിഷയം കൈകാര്യം ചെയ്യുന്ന സിനിമ എന്നാണ് ഗെഹ്‌രായിയാനെ രണ്‍വീര്‍ വിശേഷിപ്പിച്ചത്.
ദീപിക തന്നെയാണ് ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘നിന്റെ ഏറ്റവും തീവ്രമായ സിനിമയായിരിക്കും ഗെഹ്‌രായിയാന്‍,’ എന്നാണ് ചിത്രം കണ്ടതിന് ശേഷം രണ്‍വീര്‍ എന്നോട് പറഞ്ഞത്. ഷൂജിത്ത് സര്‍ക്കാരിന്റെ ‘പികു’, ഇംതിയാസ് അലിയുടെ ‘തമാശ’ എന്നീ ചിത്രങ്ങളിലെ എന്റെ കഥാപാത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഗെഹ്‌രായിയാനിലേതും,’ ദീപിക പറഞ്ഞു.
ആധുനിക സമൂഹത്തിലെ ബന്ധങ്ങളുടെ സങ്കീര്‍ണതയാണ് ഗെഹ്‌രായിയാന്‍ പറയുന്നത്. അലീഷ ഖന്ന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദീപിക അവതരിപ്പിക്കുന്നത്.
അലീഷയുടെ കസിന്‍ ടിയയായി അനന്യ പാണ്ഡെയും പ്രതിശുത വരന്‍ സെയ്ന്‍ ആയി സിദ്ധാന്ത് ചതുര്‍വേദിയും എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ കേട്ടതിന് ശേഷം ശകുന്‍ ബത്രയോട് ചിത്രം താന്‍ ചെയ്യുമെന്നോ ഇല്ലന്നോ പ്രതികരിക്കാന്‍ ദീപിക രണ്ട് ദിവസമെടുത്തു എന്ന് അവര്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ കരണ്‍ ജോഹര്‍ ദീപികയെ വിളിച്ചു. സ്‌ക്രിപ്റ്റില്‍ വളരെയധികം മുഴുകിപ്പോയെന്നും അത്രയും മനോഹരമായ കഥയില്‍ നിന്ന് പുറത്തുവരാന്‍ സമയമെടുത്തെന്നുമായിരുന്നു ദീപികയുടെ മറുപടി.
ആ കഥാപാത്രവുമായി താന്‍ വളരെയധികം ഇഴുകിച്ചേര്‍ന്നു പോയി. കൂടാതെ തന്റെ മുന്‍കാല ബന്ധങ്ങളിലൂടെയും അതില്‍ നിന്നുമുള്ള അനുഭവങ്ങളിലൂടെയും യാത്ര ചെയ്യേണ്ടി വന്നുവെന്നും അവര്‍ വ്യക്തമാക്കി.
ചിത്രം ഫെബ്രുവരി 11ന് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. ധൈര്യ കര്‍വ, നസ്‌റുദ്ദീന്‍ ഷാ, രജത് കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശകുന്‍ ബത്രയാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം ധര്‍മ്മ പ്രൊഡക്ഷന്‍, വയാകോം 18 സ്റ്റുഡിയോസ്, ജോസുക ഫിലിംസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.